കോവിഡ് കാലത്തും ശബരിമലയില്‍ ലഭിച്ചത് മികച്ച വരുമാനം; 32 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ദേവസ്വം ബോര്‍ഡിന് കിട്ടിയത് 55 കോടി രൂപ

 


പത്തനംതിട്ട: (www.kvartha.com 18.12.2021) കോവിഡ് കാലത്തും ശബരിമലയില്‍ ലഭിച്ചത് മികച്ച വരുമാനം. തീര്‍ഥാടനം തുടങ്ങി 32 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ദേവസ്വം ബോര്‍ഡിന് കിട്ടിയത് 55 കോടി രൂപയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്ത ഗോപന്‍ പറഞ്ഞു. സന്നിധാനത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇതുവരെയെത്തിയ തീര്‍ഥാടകര്‍ക്ക് യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ നല്ലൊരു ദര്‍ശനത്തിന് അവസരമൊരുക്കി. ഒരു ഭക്തനും തീര്‍ഥാടനത്തിനെത്തി കോവിഡ് രോഗം പിടിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ തീര്‍ഥാടകരെ ദര്‍ശനത്തിന് അനുവദിക്കാന്‍ സര്‍കാരിനോട് ശിപാര്‍ശ ചെയ്യും. കരിമല വഴിയും പുല്ലുമേടു വഴിയുമുള്ള തീര്‍ഥാടനം അനുവദിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും കെ അനന്ത ഗോപന്‍ പറഞ്ഞു.

കോവിഡ് കാലത്തും ശബരിമലയില്‍ ലഭിച്ചത് മികച്ച വരുമാനം; 32 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ദേവസ്വം ബോര്‍ഡിന് കിട്ടിയത് 55 കോടി രൂപ

ആന്ധ്രാ സര്‍കാര്‍ 400 ടാന്‍സ്‌പോര്‍ട് ബസുകള്‍ അവിടെ നിന്നും പമ്പയിലേക്ക് സെര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അപ്പം അരവണ നിര്‍മാണത്തിലെ താമസം കണക്കിലെടുത്ത് പുതിയ കരാറുകാരെ ചുമതലയേല്‍പ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റിനെ കൂടാതെ മെമ്പര്‍മാരും പങ്കെടുത്തു.

Keywords:  Pathanamthitta, News, Kerala, Sabarimala, Sabarimala Temple, Religion, Press meet, Devaswom Board, Covid, After 32 days, Devaswom Board got Rs 55 crore from Sabarimala
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia