Protest | കണ്ണൂരിൽ യൂത്ത് ലീഗ് എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തി; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എസ്‌പി ഓഫീസ് പരിസരത്തെത്തിയപ്പോൾ പൊലീസ് തടഞ്ഞു
● പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചു
കണ്ണൂർ: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന ആവശ്യം ഉന്നയിച്ച് യൂത്ത് ലീഗ് കണ്ണൂരിൽ എസ്‌പി ഓഫീസ് മാർച്ച് നടത്തി. കണ്ണൂർ കാൽടെക്സ് ബാഫഖി സൗധത്തിൽ നിന്നും വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച പ്രതിഷേധ മാർച്ച് എസ്‌പി ഓഫീസ് പരിസരത്തെത്തിയപ്പോൾ പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു.
തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് നടത്തിയ പ്രതിഷേധ ധർണ യൂത്ത് ലീഗ് അഖിലേന്ത്യാ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് നസീർ നെല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.സി.നസീർ സ്വാഗതവും ട്രഷറർ അൽതാഫ് മാങ്ങാടൻ നന്ദിയും പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി.സഹദുള്ള, എം.പി.മുഹമ്മദലി തുടങ്ങിയവർ മാർച്ചിന് അഭിവാദ്യം അർപ്പിച്ചു.
ബാഫഖി സൗധത്തിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് നൗഫൽ മെരുവമ്പായി, അലി മംഗര, ലത്തീഫ് എടവച്ചാൽ, ഖലീലുൽ റഹ്‌മാൻ എം.എ, നൗഷാദ് എസ്.കെ, ഫൈസൽ ചെറുകുന്നോൻ, ഷിനാജ് കെ.കെ, തസ്‌ലീം ചേറ്റം കുന്ന്, സലാം പൊയ നാട്, സൈനുൽ ആബിദ്, ഷംസീർ മയ്യിൽ, സി.എം ഇസുദ്ധീൻ, അസ് ലം പാറേത്ത്, വി.കെ.മുഹമ്മദലി, അഷ്ക്കർ കണ്ണാടിപ്പറമ്പ, നൗഷാദ് പുതുക്കണ്ടം, ഷുഹൈബ് വേങ്ങാട്, ഷാക്കിർ അഡൂർ, ഷബീർ എടയന്നൂർ, റാഫി തില്ലങ്കേരി, ഫായിസ് കൊയ്യം, ഷജീർ ഇഖ്ബാൽ, ഷരീഫ്, റഷീദ് തലായി, തഫ്‌ലിം മാണിയാട്ട്, ഫവാസ് പുന്നാട് എന്നിവർ നേതൃത്വം നൽകി.
#YouthLeagueProtest, #KannurViolence, #KeralaPolitics, #PinarayiVijayan, #IndiaNews
