Allegation | പൂരം കലക്കിയ സ്ഥലത്ത് വത്സൻ തില്ലങ്കേരി എത്തിയത് എങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് അഡ്വ. ഫൈസൽ ബാബു


● 'മുഖ്യമന്ത്രി ആർഎസ്എസ് നേതാക്കളെ സംരക്ഷിക്കുന്നു'
● യൂത്ത് ലീഗ് സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.
കണ്ണൂർ: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയൻ ആർഎസ്എസിന് വിടുപണി ചെയ്യുകയാണെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഫൈസൽ ബാബു. മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് നടത്തിയ സിറ്റി പൊലീസ് കമ്മിഷണർ ഓഫിസ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ജനങ്ങളുടെ മുഴുവൻ ആഘോഷമാണ് തൃശൂർ പൂരം. ആ പൂരം കലക്കാൻ എ.ഡിജിപിയെ ഉപയോഗിച്ചു. ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരി പൂരസ്ഥലത്ത് സംഘർഷമുണ്ടായപ്പോൾ എങ്ങനെയാണ് അവിടെ എത്തിയത് വ്യക്തമാക്കണമെന്ന് അഡ്വ. ഫൈസൽ ബാബു ആവശ്യപ്പെട്ടു. സേവാഭാരതിയുടെ ആംബുലൻസിലാണ് രാത്രിയിൽ എവിടെ നിന്നോ സുരേഷ് ഗോപി വന്നത് ഇതൊക്കെ ആർ.എസ്.എസിനായി ഗുഡാലോചന നടത്തിയതിൻ്റെ വ്യക്തമാണ്.
ആർ.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. പാലക്കാട് സിറാജുന്നീസയെന്ന പെൺകുട്ടി പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ ആരോപണ വിധേയനായ മുൻ ഡി.ജി.പിയെ ആഭ്യന്തര വകുപ്പിൽ ഉപദേഷ്ടാവാക്കിയത് ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്താണ്. ഗുജറാത്തിൽ ഇസ്രൻ ജഹാനെ യുവതിയെ വെടിവെച്ചു കൊന്ന ലോക്നാഥ് ബഹ്റയാണ് ഇപ്പോഴത്തെ വിശ്വസ്തൻ.
ബി.ജെ.പി കേന്ദ്ര നേതാക്കളുടെ നിർദ്ദേശപ്രകാരമാണ് മുഖ്യമന്തി ഇവരെ നിയോഗിച്ചത്. മുഖ്യമന്ത്രി സ്വന്തം മരുമകനോട് മാത്രമാണ് നീതി പുലർത്തുന്നത്. റിയാസിനോട് മാത്രം സ്നേഹമുള്ള മുഖ്യമന്ത്രിയായി അദ്ദേഹം മാറിയെന്നും ഫൈസൽ ബാബു ആരോപിച്ചു.
#KeralaPolitics #RSS #PinarayiVijayan #YouthLeague #ThrissurPooram #ADGP