വെടിയേറ്റ് ആശുപത്രിയിലായിരുന്ന യൂസുഫ് ദീദാത്ത് മരിച്ചു

 


ഡര്‍ബന്‍: (www.kvartha.com 19.01.2020) വെടിയേറ്റ് ആശുപത്രിയിലായിരുന്ന ലോകപ്രശസ്ത ഇസ് ലാമിക പണ്ഡിതനും ആക്റ്റിവിസ്റ്റുമായ യൂസുഫ് ദീദാത്ത്(65) മരിച്ചു. ചൊവ്വാഴ്ച രാവിലെ ദക്ഷിണാഫ്രിക്കയിലെ വെറുലം മജിസ്‌ട്രേറ്റ് കോടതിക്കു പുറത്തുവച്ച് ഭാര്യയ്‌ക്കൊപ്പം നടന്നുപോവുന്നതിനിടെയാണ് തലയ്ക്കു വെടിയേറ്റത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയായിരുന്ന അദ്ദേഹം ഉച്ചയ്ക്കു 2.40ഓടെയാണ് മരണപ്പെട്ടതെന്ന് യൂസുഫ് ദീദാത്തിന്റെ മകന്‍ റഈസ് ദീദാത്തും കുടുംബവും സുഹൃത്തുക്കളും അറിയിച്ചതായി ഇന്‍ഡിപെന്റന്റ് ഓണ്‍ലൈന്‍ റിപോര്‍ട്ട് ചെയ്തു.

സംഭവദിവസം അക്രമി വെടിയുതിര്‍ത്തതിനു ശേഷം ഗ്രൂം സ്ട്രീറ്റില്‍ കാത്തിരുന്ന വെള്ള മസ്ദ കാറില്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് ദക്ഷിണാഫ്രിക്കന്‍ റിയാക്ഷന്‍ യൂനിറ്റ് ഡയറക്ടര്‍ പ്രേം ബല്‍റാം പറഞ്ഞിരുന്നു. ഇന്ത്യന്‍ വംശജനാണ് കൊലപാതകത്തിനു പിന്നിലെന്ന് സംശയമുയര്‍ന്നിരുന്നെങ്കിലും പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെും കെഇസഡ്എന്‍ പോലീസ് കേണല്‍ തെംബേക്ക എംബെലെ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ 8:30ഓടെയാണ് യൂസുഫ് ദീദാത്തും ഭാര്യയും വെരുളം ഫാമിലി കോടതിയിലേക്ക് നടന്നുപോവുന്നതിനിടെ അജ്ഞാതന്‍ വെടിയുതിര്‍ത്തത്. കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍നിന്നും സമൂഹത്തില്‍ നിന്നും ലഭിച്ച പിന്തുണയ്ക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നതായും പിതാവിന് നിത്യശാന്തി ലഭിക്കാന്‍ വേണ്ടി പ്രാര്‍ഥിക്കുന്നതായും മകന്‍ റഈസ് ദീദാത്ത് പറഞ്ഞു.

വെടിയേറ്റ് ആശുപത്രിയിലായിരുന്ന യൂസുഫ് ദീദാത്ത് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, World, Death, Killed, shot dead, hospital, Shot, Police, Enquiry, Yousuf Deedat Dies Days After Being Shot Outside Verulam Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia