SWISS-TOWER 24/07/2023

Bizarre | നല്ല വധുവിനെ വേണം, സമ്പന്നനായി തോന്നാൻ അംഗരക്ഷകനെ നിയമിച്ചു! ബാഗും കുടയും പിടിക്കാൻ ഒരു ദിവസത്തേക്ക് ചിലവഴിച്ചത് 17,000 രൂപ; വിചിത്ര സംഭവം ഇങ്ങനെ

 


ബീജിംഗ്: (KVARTHA) ഒരു നല്ല പങ്കാളിയെ ലഭിക്കാൻ ആളുകൾ പലതരത്തിലുള്ള ശ്രമങ്ങൾ നടത്തുന്നു. അപരന്റെ മനസ് കീഴടക്കാൻ പല രീതികളും അവർ സ്വീകരിക്കുന്നു. എന്നിരുന്നാലും, അയൽരാജ്യമായ ചൈനയിൽ താമസിക്കുന്ന ഒരാൾ ചെയ്തതുപോലെ ആരും ചെയ്യുമെന്ന് തോന്നുന്നില്ല. നല്ല വധുവിനെ കണ്ടെത്താൻ വ്യത്യസ്തമായ ഒരു തന്ത്രവുമായി എത്തിയിരിക്കുകയാണ് ഇയാൾ.

Bizarre | നല്ല വധുവിനെ വേണം, സമ്പന്നനായി തോന്നാൻ അംഗരക്ഷകനെ നിയമിച്ചു! ബാഗും കുടയും പിടിക്കാൻ ഒരു ദിവസത്തേക്ക് ചിലവഴിച്ചത് 17,000 രൂപ; വിചിത്ര സംഭവം ഇങ്ങനെ

 സമ്പന്നനായി തോന്നാനും ആളുകൾക്ക് ഇടയിൽ മതിപ്പുണ്ടാകാനും ഒരു അംഗരക്ഷകനെ നിയമിക്കുകയാണ് യുവാവ് ചെയ്തത്. ചൈനയിലെ ഹെബെയ് പ്രവിശ്യയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന ഷവോറൻ എന്ന യുവാവ് 1,500 യുവാൻ, അതായത് പ്രതിദിനം 17,000 രൂപ നിരക്കിലാണ് അംഗരക്ഷകനെ നിയമിച്ചതെന്ന് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്‌തു. ബീജിംഗിൽ ജോലി ചെയ്യുന്ന ഷവോറൻ സ്വന്തം നാട് സന്ദർശിക്കാൻ പോകുമ്പോഴാണ് അംഗരക്ഷകനെ നിയമിച്ച് 'രാജകീയമായി' യാത്ര പുറപ്പെട്ടതും നാട്ടുകാരെ ഞെട്ടിച്ചതും.

സെലിബ്രിറ്റികളുടെ അംഗരക്ഷകർ ചെയ്യുന്നതുപോലെ, ബാഗുകൾ ചുമക്കലും കുട കൊണ്ടുപോകലുമൊക്കെയായിരുന്നു ജോലി. പെണ്ണുകാണാൻ പോകുമ്പോൾ സമ്പന്നനായി കാണാനും നല്ലൊരു വധുവിനെ കിട്ടാനും വേണ്ടി മാത്രമാണ് ഇത്രയും പണം ചിലവഴിച്ചതെന്ന് റിപ്പോർട്ട് പറയുന്നു. ഓൺലൈൻ എസ്കോർട്ട് സേവനത്തിൻ്റെ സഹായമാണ് യുവാവ് സ്വീകരിച്ചത്.

പലരും അംഗരക്ഷകരെ നിയമിക്കുന്നു

റിപ്പോർട്ടുകൾ പ്രകാരം, ഷവോറനെപ്പോലുള്ള അനവധി പേർ ആളുകളെ ആകർഷിക്കാൻ ചൈനയിൽ ഇത്തരത്തിലുള്ള സേവനം സ്വീകരിക്കുന്നു. ഇതിനായി ഇൻ്റർനെറ്റിൽ പ്ലാറ്റ്‌ഫോമുകൾ ലഭ്യമാണ്. ഉപയോഗവും ബജറ്റും അനുസരിച്ച് പുരുഷ-വനിത അംഗരക്ഷകർ ലഭ്യമാണ്. രസകരമായ കാര്യം എന്തെന്നാൽ, ഈ ഗാർഡുകൾ ഒരു വഴക്കിനും പോകില്ലെന്നതാണ്. സേവനം സ്വീകരിക്കുന്നയാൾക്ക് ആളുകൾക്ക് മുമ്പിൽ മതിപ്പുണ്ടാക്കുക എന്നതാണ് ഇവരുടെ കർത്തവ്യം.

Keywords: News, Malayalam News, Bodyguard, China, Bizarre, China, Young man, Young man in China pays US$210 a day for bodyguard 
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia