SWISS-TOWER 24/07/2023

യെമന്‍: ഇന്ത്യന്‍ നേവി 350 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഏദന്‍(യെമന്‍): (www.kvartha.com 01/04/2015) കലാപം രൂക്ഷമായ യെമനില്‍ നിന്നും 350 ഇന്ത്യക്കാരെ ഇന്ത്യന്‍ നേവി രക്ഷപ്പെടുത്തി. തുറമുഖ നഗരമായ ഏദനില്‍ നിന്നും ചൊവ്വാഴ്ച രാത്രിയാണ് ഇന്ത്യക്കാരെ സൈന്യം രക്ഷപ്പെടുത്തിയത്. ഇവരെ കപ്പല്‍ മാര്‍ഗം ഡ്ജിബൗട്ടിലെത്തിച്ച് അവിടെ നിന്നും വ്യോമമാര്‍ഗം ഇന്ത്യയിലെത്തിക്കാനാണ് തീരുമാനം.

220 പുരുഷന്മാരും 101 സ്ത്രീകളും 28 കുട്ടികളും രക്ഷപ്പെടുത്തിയവരില്‍ ഉള്‍പ്പെടുന്നു. ഐ.എന്‍.എസ് സുമിത്രയിലാണിവരെ രക്ഷപ്പെടുത്തിയത്.

അക്രമികളില്‍ നിന്നും രക്ഷപ്പെടാനായി പാതിരാത്രിയിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആകെ നാലായിരത്തിലേറെ ഇന്ത്യക്കാരനാണ് യെമനില്‍ കുടുങ്ങിയിരിക്കുന്നത്.

യെമന്‍: ഇന്ത്യന്‍ നേവി 350 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി
ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി വ്യോമ നാവീക മാര്‍ഗം നീക്കങ്ങള്‍ പുരോഗമിക്കുകയാണ്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ഡ്ജിബൗട്ടിലേയ്ക്ക് തിരിച്ചിട്ടുണ്ട്. ഓപ്പറേഷന്‍ റാഹത് എന്നാണ് ഒഴിപ്പിക്കല്‍ നടപടിക്ക് പേര് നല്‍കിയിരിക്കുന്നത്.

SUMMARY: Amid escalating violence, nearly 350 Indians stranded in Yemen were evacuated on Tuesday night from southern port city of Aden. The rescued people will be taken to Djibouti, a country neighbouring Yemen and will be brought to India by air..

Keywords: Yemen, Saudi Arabia, Pakistan, Air strikes, Aden, President, Abd Rabbo Mansour Hadi, India, Evacuation, Indians, INS Sumitra, Indian Navy,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia