Cruise Ship | ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ ആദ്യ യാത്രയ്ക്ക് ഒരുങ്ങുന്നു; '450ലധികം വിദഗ്ധരടങ്ങുന്ന സംഘം പരിശോധനകള്‍ നടത്തി സുരക്ഷ ഉറപ്പാക്കി'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിങ്ടണ്‍: (www.kvartha.com) ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ എന്ന പദവി നേടിയെടുത്ത 'ഐകണ്‍ ഓഫ് ദി സീസ്' എന്ന കപ്പല്‍ ആദ്യ യാത്രയ്ക്ക് ഒരുങ്ങുന്നു. 2024 ജനുവരി 27 നാണ് ആദ്യ യാത്ര ആരംഭിക്കുന്നതെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. 1,200 അടിയോളം നീളവും 2,50,800 ടണ്‍ ഭാരവുമുള്ള ഈ ആഡംബര കപ്പലിന് ഒരേ സമയം 5610 മുതല്‍ 7600 വരെയാളുകള്‍ക്ക് യാത്ര ചെയ്യാം. 
Aster mims 04/11/2022

ഫിന്‍ലന്‍ഡിലെ മേയര്‍ ടര്‍കു കപ്പല്‍ശാലയില്‍ നിര്‍മിച്ച ക്രൂയിസ് കപ്പല്‍ യൂറോപ്യന്‍ കടല്‍ പരീക്ഷണങ്ങളുടെ ആദ്യ റൗന്‍ഡ് ഇതിനകം പൂര്‍ത്തിയാക്കി കഴിഞ്ഞു. 450ലധികം വിദഗ്ധരടങ്ങുന്ന സംഘം കപ്പലിന്റെ പ്രധാന എന്‍ജിനുകള്‍, വില്ലുകള്‍, പ്രൊപല്ലറുകള്‍, ശബ്ദം, വൈബ്രേഷന്‍ നിലകള്‍ എന്നിവയില്‍ പരിശോധനകള്‍ നടത്തി സുരക്ഷ ഉറപ്പാക്കി കഴിഞ്ഞുവെന്നും റിപോര്‍ടുകള്‍ പറയുന്നു. 

Cruise Ship | ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പല്‍ ആദ്യ യാത്രയ്ക്ക് ഒരുങ്ങുന്നു; '450ലധികം വിദഗ്ധരടങ്ങുന്ന സംഘം പരിശോധനകള്‍ നടത്തി സുരക്ഷ ഉറപ്പാക്കി'

ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന രണ്ടാമത്തെ കടല്‍ പരീക്ഷണത്തിന് കപ്പലിനെ സജ്ജമാക്കുന്നതിനാണ് ഈ വിദഗ്ധ പരിശോധനകള്‍ നടപ്പിലാക്കിയതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. വിവിധ മേഖലകളില്‍ വിദഗ്ധരായ രണ്ടായിരത്തോളം മറ്റ് സ്‌പെഷ്യലിസ്റ്റുകളും കപ്പലില്‍ പരിശോധന നടത്തി.

അവധിക്കാല ആഘോഷങ്ങള്‍ മികവുറ്റതാക്കാന്‍ ഇതിലും നല്ല ഒരിടമില്ലെന്നാണ് റോയല്‍ കരീബിയന്‍ ഇന്റര്‍നാഷനല്‍ അവകാശപ്പെട്ടത്. റിസോര്‍ട് ഗെറ്റ് എവേ മുതല്‍ ബീച് എസ്‌കേപ്, തീം പാര്‍ക്, അമ്യൂസ്‌മെന്റ് പാര്‍ക് എന്നിവ വരെ കപ്പലിലുണ്ടാകും. കൂടാതെ ആഡംബര ഭക്ഷണം കഴിക്കുന്നതിനുള്ള ലക്ഷ്വറി റെസ്റ്റോറന്റുകളുടെ നിരയും ബാറുകളും പബ്ബുകളും അടങ്ങുന്ന നാല്‍പതിലധികം കേന്ദ്രങ്ങളും കപ്പലിലുണ്ടെന്നാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്. 

Keywords: News, World, Ship, Cruise Ship, World's Largest Cruise Ship Is Ready For Its Maiden Voyage.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia