6 വര്‍ഷം മുമ്പ് കാണാതായ 52കാരിയുടെ മൃതദേഹം നദിയില്‍ മുങ്ങിയ കാറിനകത്ത് കണ്ടെത്തി; തിരിച്ചറിയലിനു സഹായിച്ചത് വെഡ്ഡിംഗ് റിംങ്
Jan 21, 2020, 15:43 IST
ADVERTISEMENT
ന്യൂജേഴ്സി: (www.kvartha.com 21.01.2020) ആറു വര്‍ഷം മുമ്പ് കാണാതായ 52കാരിയുടെ മൃതദേഹം നദിയില്‍ മുങ്ങിയ കാറിനകത്ത് കണ്ടെത്തി. വനേസ്സാ സ്മോള്‍വുഡിന്റെ (52) മൃതദേഹമാണ് നദിയില്‍ നിന്നും കണ്ടെത്തിയത്. 2014 ജനുവരി 27ന് ചെറി ഹില്ലിലെ ഡ്രൈ ക്ലീനേഴ്സ് സ്റ്റോറിലായിരുന്നു ഇവരെ അവസാനമായി കാണുന്നത്. എഫ് ബി ഐ മിസ്സിംഗ് പേഴ്സന്റെ ലിസ്റ്റില്‍ ഇവരെ ഉള്‍പ്പെടുത്തി അന്വേഷണം നടത്തിയിരുന്നു. കാണാതായ അന്നുമുതല്‍ ഇവരുടെ സെല്‍ഫോണോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ചിരുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
ചെറി ഹില്ലിലുള്ള സാലേം നദിയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനിടയിലാണ് അവിടെ മുങ്ങിക്കിടന്നിരുന്ന 2005 ക്രിസ്ലര് ആന്റ് കണ്ട്രി വാനില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. കാറില്‍ നിന്നും ലഭിച്ച ശരീരാവശിഷ്ടഘ്ഘള്‍ സതേണ്‍ റീജിയണല്‍ കൊറോണേഴ്സ് ഓഫീസില്‍ ഓട്ടോപ്സിക്ക് വേണ്ടി അയച്ചിരിക്കുവാണ്. ഇവര്‍ ധരിച്ചിരുന്ന വെഡ്ഡിംഗ് റിംഗാണ് തിരിച്ചറിയലിനു സഹായിച്ചത്. ഇവരുടെ മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, World, Missing, Woman, Found Dead, Police, Enquiry, Dead Body, Woman's body found in New Jersey river after she was missing for 6 years

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.