വിമാനം പറത്തുന്നതിനിടയില്‍ പൈലറ്റ് ബോധം കെട്ടുവീണു; വിമാനം നിയന്ത്രിച്ചത് ഒരിക്കലും വിമാനം പറത്താത്ത ഭാര്യ! അടിയന്തിര ലാന്റിംഗില്‍ വിമാനം തകര്‍ന്നു

 


സെവിലെ(സ്‌പെയ്ന്‍): (www.kvartha.com 25.08.2015) വിമാനം പറത്തുന്നതിനിടയില്‍ പൈലറ്റ് ബോധം കെട്ടുവീണു. എയര്‍പോര്‍ട്ടില്‍ അടിയന്തിര ലാന്റിംഗ് നടത്തുന്നതുവരെ വിമാനം നിയന്ത്രിച്ചത് പൈലറ്റിന്റെ ഭാര്യ. അതുവരെ ഒരിക്കല്‍ പോലും വിമാനം പറത്താത്തയാളായിരുന്നു അവര്‍. അടിയന്തിര ലാന്റിംഗിനിടയില്‍ വിമാനം തകര്‍ന്നു.

തെക്കന്‍ നഗരമായ സെവിലേയിലാണ് സംഭവം നടന്നത്. പരിക്കേറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ഭര്‍ത്താവ് മരിച്ചതായി യുഎസ് സിഎ യൂണിയന്റെ വക്താവ് അറിയിച്ചു. വിമാനം തകര്‍ന്നാണോ ഭര്‍ത്താവ് മരിച്ചതെന്ന് വ്യക്തമല്ല.

ഭര്‍ത്താവ് ബോധരഹിതനായി വീണപ്പോള്‍ തന്നെ ഭാര്യ തന്റെ സുഹൃത്തായ പൈലറ്റിനോട് സഹായം ചോദിച്ച് ബന്ധപ്പെട്ടിരുന്നു. ഇയാളാണ് എയര്‍ട്രാഫിക് കണ്ട്രോള്‍ റൂമിലേയ്ക്ക് വിവരമറിയിച്ചത്. തുടര്‍ന്ന് കണ്ട്രോള്‍ റൂമില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് യുവതി പ്രവര്‍ത്തിച്ചത്.

വിമാനം എയര്‍പോര്‍ട്ട് വരെ എത്തിക്കാന്‍ ഒരു ഹെലികോപ്റ്ററും ചെറു വിമാനവും യുവതിക്ക് വഴികാട്ടി.

വിമാനം പറത്തുന്നതിനിടയില്‍ പൈലറ്റ് ബോധം കെട്ടുവീണു; വിമാനം നിയന്ത്രിച്ചത് ഒരിക്കലും വിമാനം പറത്താത്ത ഭാര്യ! അടിയന്തിര ലാന്റിംഗില്‍ വിമാനം തകര്‍ന്നു


SUMMARY: A Spanish woman who had never flown a plane brought a micro-light aircraft in for a crash landing after her pilot husband lost consciousness during the flight, officials said on Monday. She was recovering in a hospital in the southern city of Seville.

Keywords: Spanish air craft, Crash, Pilot, Unconscious,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia