Court Order | വർക്ക് ഫ്രം ഹോം ജോലിക്കിടെ 'ഉഴപ്പി' യുവതി; ലോഗിൻ ചെയ്ത് വെറുതെ സമയം കളയൽ പതിവായി; തൊഴിലുടമയ്ക്ക് 3 ലക്ഷത്തിലധികം രൂപ നൽകാൻ കോടതി ഉത്തരവ്; കയ്യോടെ പൊക്കിയത് ചാര സോഫ്റ്റ്‌വെയർ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഒട്ടാവ: (www.kvartha.com) കോവിഡ് സമയത്ത് ലോകം വർക്ക് ഫ്രം ഹോമിലേക്ക് മാറുകയും ലോകമെമ്പാടുമുള്ള തൊഴിൽ സംസ്കാരങ്ങളിൽ മാതൃകാപരമായ മാറ്റത്തിന് കാരണമാവുകയും ചെയ്തു. ഇപ്പോഴും പല കമ്പനികളും വർക്ക് ഫ്രം ഹോം തുടരുന്നുണ്ട്, ഒപ്പം ജീവനക്കാർ അതിൽ സന്തുഷ്ടരുമാണ്. വീട്ടിലിരുന്ന് ജോലിചെയ്യുന്നതിന് അതിന്റെ ഗുണങ്ങളുണ്ട്. ജോലിസ്ഥലത്ത് നിന്ന് അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നതിനുള്ള ദൈനംദിന ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നു എന്നത് കൂടാതെ, അവരുടെ വീടിന്റെ സുഖസൗകര്യങ്ങളിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കുന്നു. ചില ജീവനക്കാർ വീട്ടിലിരുന്ന് കൂടുതൽ ഉത്സാഹത്തോടെ ജോലി ചെയ്യുന്നു. അവർ യാത്രയ്ക്കായി ചിലവഴിക്കുന്ന സമയവും ഊർജവും ലാഭിക്കുന്നുണ്ട് എന്നതും ഇതിനൊരു കാരണമാണ്.

Aster mims 04/11/2022

എന്നിരുന്നാലും, എല്ലാ നാണയത്തിനും രണ്ട് വശങ്ങളുണ്ട്. ചില ആളുകൾ വർക്ക് ഫ്രം ഹോം ദുരുപയോഗം ചെയ്യുകയും മറ്റ് ജോലികൾക്കായി അവരുടെ ഓഫീസ് സമയം പാഴാക്കുകയും ചെയ്യുന്നു. എന്നാൽ ജീവനക്കാരുടെ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാൻ കഴിയുന്ന സോഫ്‌റ്റ്‌വെയറുകളുടെ സഹായത്തോടെ അത്തരം ജീവനക്കാരെ കണ്ടെത്താനും ആവശ്യമായ നടപടികൾ കൈക്കൊള്ളാനും കമ്പനികൾക്ക് സാധിക്കും. അത്തരമൊരു സംഭവമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Court Order | വർക്ക് ഫ്രം ഹോം ജോലിക്കിടെ 'ഉഴപ്പി' യുവതി; ലോഗിൻ ചെയ്ത് വെറുതെ സമയം കളയൽ പതിവായി; തൊഴിലുടമയ്ക്ക് 3 ലക്ഷത്തിലധികം രൂപ നൽകാൻ കോടതി ഉത്തരവ്; കയ്യോടെ പൊക്കിയത് ചാര സോഫ്റ്റ്‌വെയർ

കാനഡയിൽ ജോലി ചെയ്യുന്ന യുവതിക്ക് വർക്ക് ഫ്രം ഹോം സമയം പാഴാക്കിയതിന് മുൻ തൊഴിലുടമയ്ക്ക് മൂന്ന് ലക്ഷം രൂപ നൽകാൻ കോടതി ഉത്തരവിട്ടു. യുവതിയുടെ ലാപ്‌ടോപ്പിലെ ചാര സോഫ്റ്റ്‌വെയർ വഴി ജോലി സമയം പാഴാക്കുന്നത് കമ്പനി ഉടമ കണ്ടെത്തുകയായിരുന്നുവെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന കാർലീ ബെസ്സെ എന്ന യുവതിയാണ് പിടിക്കപ്പെട്ടത്. കഴിഞ്ഞ വർഷം, തന്നെ അകാരണമായി പിരിച്ചുവിട്ടെന്ന പരാതിയുമായി ഇവർ രംഗത്തെത്തിയതോടെയാണ് വസ്തുതകൾ പുറത്തുവന്നത്.

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി കാണിച്ച് ഇതുവരെ നൽകാത്ത ശമ്പളവും ആനുകൂല്യങ്ങളും ഉൾപ്പെടെ 5,000 കനേഡിയൻ ഡോളർ ആവശ്യപ്പെട്ടാണ് യുവതി കോടതിയെ സമീപിച്ചത്. എന്നാൽ, ബെസ്സെ ജോലി സമയം കൃത്രിമം കാണിച്ചതായും 50 മണിക്കൂറിലധികം ലോഗിൻ ചെയ്തുവച്ചിട്ടും ഒരു പണിയും ചെയ്തില്ലെന്നും

കമ്പനി കോടതിയിൽ വെളിപ്പെടുത്തി. ബെസ്സെയുടെ വർക്ക് ലാപ്‌ടോപ്പിൽ ജീവനക്കാരുടെ പ്രവർത്തനം ട്രാക്ക് ചെയ്യുന്നതിന് ടൈംക്യാമ്പ് എന്ന സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്തിരുന്നതായി കമ്പനി വ്യക്തമാക്കി

ജീവനക്കാരൻ എങ്ങനെയാണ് കമ്പനി ഏൽപിച്ച കാര്യങ്ങൾ ചെയ്യുന്നത്, ലോഗിൻ ചെയ്യുന്ന സമയം, കമ്പനി ഏൽപിച്ച ഫയൽ എത്ര സമയം തുറന്നുവെക്കുന്നു തുടങ്ങിയ കാര്യങ്ങൾ സോഫ്റ്റ്‌വെയറിന് ട്രാക്കുചെയ്യാനാകും. ലാപ്‌ടോപ്പിലെ പ്രവർത്തന സമയം മുതൽ ഫയൽ തുറക്കുന്നതും അടയ്ക്കുന്നതും ഈ സോഫ്റ്റ്‌വെയറിന് രേഖപ്പെടുത്താൻ കഴിയും. ബെസ്സെയുടെ ജോലിയിലെ 'ഉഴപ്പലുകൾ' സോഫ്റ്റ്‌വെയർ റിപ്പോർട്ട് ചെയ്തതായി കമ്പനി കോടതിയിൽ അറിയിച്ചു. കൂടാതെ തെളിവുകളും കമ്പനി ഹാജരാക്കിയതോടെ യുവതിയുടെ വാദങ്ങൾ പൊളിഞ്ഞു. തുടർന്ന്, തെറ്റായി പിരിച്ചുവിട്ടെന്ന ബെസ്സെയുടെ വാദം തള്ളിക്കളയുകയും മുൻ തൊഴിലുടമയ്ക്ക് 5000 കനേഡിയൻ ഡോളർ, അതായത് 3,04,525 രൂപ നഷ്ടപരിഹാരം നൽകാൻ ജഡ്‌ജ്‌ ഉത്തരവിടുകയും ചെയ്തു.

Keywords: News, World, Court, Woman, Job, Court Order, Woman to pay employer over 3 lakh for 'wasting time' at work after spy software detects disparity in duty hours.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia