SWISS-TOWER 24/07/2023

വിവാഹത്തിന് വിസമ്മതിച്ച ഇരുപത്തഞ്ചുകാരനായ കാമുകനുമേല്‍ നാലു കുട്ടികളുടെ മാതാവ് ആസിഡ് ഒഴിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുല്‍ത്താന്‍: (www.kvartha.com 17.06.2016) വിവാഹത്തിന് വിസമ്മതിച്ച കാമുകനുമേല്‍ യുവതി ആസിഡ് ഒഴിച്ചു. നാലുകുട്ടികളുടെ മാതാവായ മോമില്‍ മയിയാണ് ആസിഡ് ആക്രമണം നടത്തിയത്. ഇരുപത്തഞ്ചുകാരനായ സദ്ദഖാത്ത് അലിയാണ് ആക്രമണത്തിനിരയായത്.

ഇയാള്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ മുല്‍ത്താന്‍ നഗരത്തിലാണ് സംഭവം. തന്നെ രണ്ടാം ഭാര്യയാക്കണമെന്നായിരുന്നു മയിയുടെ ആവശ്യം. എന്നാല്‍ വിവാഹിതനും പിതാവുമായ അലി വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നു.
പതിവുപോലെ അലി സംഭവ ദിവസവും രാത്രി മയിക്കടുത്തെത്തി. അപ്പോഴും മയി തന്റെ ആവശ്യം ആവര്‍ത്തിച്ചു. എന്നാല്‍ രണ്ടാം തവണയും അലി വിസമ്മതിച്ചതോടെ സമീപത്ത് കരുതിയിരുന്ന ആസിഡ് മയി അലിയുടെ ദേഹത്തേയ്ക്ക് ഒഴിക്കുകയായിരുന്നു.

പിറകുവശത്താണ് ആസിഡ് വീണത്. അലിക്ക് 60 ശതമാനം പൊള്ളലേറ്റതായി ചികില്‍സിച്ച ഡോക്ടര്‍ പറഞ്ഞു. അലിയുടെ കുടുംബത്തിന്റെ പരാതിയില്‍ മയിക്കെതിരെ പോലീസ് കേസെടുത്തു.

വിവാഹത്തിന് വിസമ്മതിച്ച ഇരുപത്തഞ്ചുകാരനായ കാമുകനുമേല്‍ നാലു കുട്ടികളുടെ മാതാവ് ആസിഡ് ഒഴിച്ചു

SUMMARY: A Pakistani woman who allegedly threw acid on her boyfriend causing life-threatening injuries after he refused to marry her, officials said Thursday, and was arrested in a rare case of a woman attacking a man.

Keywords: Pakistani, Woman, Allegedly, Threw, Acid, Boyfriend, Causing, Life-threatening, Injuries, Refused, Marry, Officials.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia