Died | 'അയല്‍വാസിയുടെ നായകള്‍ക്ക് ഭക്ഷണം നല്‍കാനായി ചെന്നു, ആക്രമിച്ചു'; യുവതിക്ക് ദാരുണാന്ത്യം
Mar 21, 2023, 16:13 IST
ADVERTISEMENT
ഹാരിസ്ബര്‍ഗ്: (www.kvartha.com) പെന്‍സില്‍വാനിയയില്‍ അയല്‍ക്കാരുടെ നായകളുടെ അക്രമണത്തില്‍ യുവതി മരിച്ചതായി റിപോര്‍ട്. 38കാരിയായ ക്രിസ്റ്റിന്‍ പോടര്‍ ആണ് മരിച്ചത്. അയല്‍ക്കാര്‍ ഇല്ലാത്ത സമയത്ത് അവരുടെ നായയ്ക്ക് ഭക്ഷണം നല്‍കാന്‍ ചെന്നപ്പോഴാണ് ഗ്രേറ്റ് ഡേന്‍ ഇനത്തില്‍പെട്ട രണ്ട് നായകള്‍ ആക്രമിച്ചതെന്നാണ് റിപോര്‍ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ക്രിസ്റ്റിന്‍ പോടര്‍ തന്റെ ഇളയ മകനൊപ്പമാണ് അയല്‍വാസിയായ വെന്‍ഡിയുടെ നായകള്‍ക്ക് ഭക്ഷണം നല്‍കാനായി ചെല്ലുന്നത്. അവിടെ മൂന്ന് നായ്ക്കളാണ് ഉണ്ടായിരുന്നത്. എന്നാല്‍, അതില്‍ രണ്ടെണ്ണം ക്രിസ്റ്റിനെ അക്രമിച്ച് തുടങ്ങി. ക്രിസ്റ്റിന്റെ മകന്‍ അമ്മ അക്രമിക്കപ്പെടുന്നത് കണ്ടയുടനെ റോഡിലേക്ക് ഓടിപ്പോയി. സഹോദരനോട് വിവരം പറയുകയും സഹോദരന്‍ എമര്‍ജെന്‍സി നമ്പറിലേക്ക് വിളിക്കുകയും ചെയ്തു.
അപകടത്തിന് ശേഷം നായകളെ മെരുക്കുകയും മയക്കുകയും ചെയ്യുകയായിരുന്നു. മൂന്നാമത്തെ നായ അക്രമണത്തില്‍ പങ്ക് ചേര്‍ന്നില്ല. വെന്‍ഡി തന്റെ അമ്മ ഐസിയുവില്‍ ആയതിനെ തുടര്‍ന്ന് അങ്ങോട്ട് പോയതാണ്. ആ സമയത്താണ് അയല്‍ക്കാരിയായ ക്രിസ്റ്റിനോട് നായയ്ക്ക് ഭക്ഷണം നല്‍കാന്‍ പറഞ്ഞത്. കേസില്‍ എന്താണ് സംഭവിച്ചത് എന്നതില്‍ കൂടുതല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്.
അതേസമയം സംഭവം തന്നെ തകര്‍ത്ത് കളഞ്ഞുവെന്ന് വെന്‍ഡി പറയുന്നു. 'ഇത് സംഭവിച്ചു എന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല, എനിക്ക് മരിക്കാന്‍ തോന്നുന്നു എന്നായിരുന്നു' -എന്നാണ് വെന്‍ഡിയുടെ പ്രതികരണം.
Keywords: News, World, Death, Dog, attack, Police, Woman Dies After Attack by Neighbor's Dogs She Went to Feed.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

