Woman Died | 'പഫര്‍ മീന്‍ പാകം ചെയ്ത് കഴിച്ചു'; പിന്നാലെ 83കാരിക്ക് ദാരുണാന്ത്യം, ഭര്‍ത്താവ് ഗുരുതര നിലയില്‍ ആശുപത്രിയില്‍

 


ക്വാല ലംപുര്‍: (www.kvartha.com) പഫര്‍ മീന്‍ പാകം ചെയ്ത് കഴിച്ചതിന് പിന്നാലെ 83കാരി മരിച്ചതായി റിപോര്‍ട്. ലിം സൂ ഗുവാന്‍ ആണ് മരണപ്പെട്ടത്. മലേഷ്യയിലെ ജോഹറിലാണ് സംഭവം നടന്നത്. വളരെ അധികം വിഷമുള്ള മീനാണിതെന്നും പാചകം പിഴച്ചാല്‍ ആരോഗ്യനില പ്രശ്‌നത്തിലാകുമെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കി. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ഓണ്‍ലൈനായാണ് ലിം സൂ ഗുവാന്‍ പഫര്‍ മീന്‍ വാങ്ങിയത്. പിന്നാലെ വൃത്തിയാക്കി പാകം ചെയ്യുകയും ചെയ്തു. ഉച്ചയ്ക്കാണ് ഇവരും ഭര്‍ത്താവും ഇത് കഴിച്ചത്. എന്നാല്‍, മീന്‍ കഴിച്ച് അധികം കഴിയും മുമ്പേ ലിമിന് വിറയലും ശ്വാസം മുട്ടലും അടക്കം അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെ ഇവര്‍ മകനെ വിവരം അറിയിച്ചു.

Woman Died | 'പഫര്‍ മീന്‍ പാകം ചെയ്ത് കഴിച്ചു'; പിന്നാലെ 83കാരിക്ക് ദാരുണാന്ത്യം, ഭര്‍ത്താവ് ഗുരുതര നിലയില്‍ ആശുപത്രിയില്‍

പിന്നാലെ മകന്‍ സ്ഥലത്തെത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, അര മണിക്കൂര്‍ കഴിയും മുമ്പ് ഇവരുടെ ഭര്‍ത്താവായ 84കാരനും ഭാര്യയുടെ അതേ അസ്വസ്ഥതകള്‍ അനുഭവപ്പെടാന്‍ തുടങ്ങി. അന്ന് വൈകുന്നേരം ഏഴ് മണിയോടെ തന്നെ ലിം മരണപ്പെട്ടു. ഭര്‍ത്താവിന്റെ നില ഇപ്പോഴും ഗുരുതരമാണ്. മീനിന്റെ ശരീരത്തിലുണ്ടായ വിഷമാണ് ലിമിന്റെ മരണത്തിന് കാരണമായതെന്നും ഭര്‍ത്താവിന്റെ നില ഗുരുതരമാക്കിയതും എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

Keywords:  News, World, hospital, fish, Food, Police, Death, Woman Dead, Husband in Coma After Eating Puffer Fish.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia