ബഹ്റിനില്‍ ജനകീയ പ്രക്ഷോഭം നയിച്ച ബ്ലോഗ് എഴുത്തുകാരി അറസ്റ്റില്‍

 


ADVERTISEMENT

ബഹ്റിനില്‍ ജനകീയ പ്രക്ഷോഭം നയിച്ച ബ്ലോഗ് എഴുത്തുകാരി അറസ്റ്റില്‍
മനാമ: ബഹ്റിനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നയിച്ച പ്രശസ്ത ബ്ലോഗ് എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഖൗജയെ പോലീസ് അറസ്റ്റ് ചെയ്തു. ജനകീയ പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന്‍ പ്രക്ഷോഭകര്‍ക്കെതിരെ കടുത്ത നടപടികളാണ്‌ പോലീസ് കൈക്കൊള്ളുന്നത്. തലസ്ഥാനമായ മനാമയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം നയിച്ച ഖൗജയേയും നൂറുകണക്കിന്‌ പ്രക്ഷോഭകരേയും പിരിച്ചുവിടാന്‍ പോലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പോലീസ് നടപടിയ്ക്കിടെയും റോഡില്‍ കുത്തിയിരുന്ന ഖൗജയെ ബലംപ്രയോഗിച്ചാണ് കസ്റഡിയിലെടുത്തത്. അതേസമയം, ഖൗജയുടെ അറസ്റ്റിനേക്കുറിച്ച് ഔദ്യോഗികപ്രതികരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ പത്തു മാസമായി ബഹ്റിന്‍ ഭരണകൂടത്തിനെതിരെ ഷിയാ മുസ്ലീം വംശജര്‍ പ്രക്ഷോഭം നടത്തിവരികയാണ്.

English Summery
Manama: Woman blog writer and reputed human rights worker Ghouja arrested in Manama for conducting protest against govt in Behrin. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia