ന്യൂഡല്‍ഹി: (www.kvartha.com 27.01.2015) യുനെസ്‌കോയുടെ വേള്‍ഡ് ഹെറിറ്റേജ് സൈറ്റുകളില്‍ ഇടം നേടിയ താജ്മഹല്‍ കാണാനായി വീണ്ടും ഇന്ത്യയിലെത്തുമെന്ന് യുഎസ് പ്രഥമ വനിത മിഷേല്‍ ഒബാമ. താജ്മഹല്‍ കാണാതെ മടങ്ങേണ്ടി വന്നതില്‍ നിരാശയുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവേയാണ് മിഷേല്‍ താന്‍ വീണ്ടും വരുമെന്ന് പറഞ്ഞത്.
ചൊവ്വാഴ്ച, ജനുവരി 27ന് താജ്മഹല്‍ സന്ദര്‍ശിക്കാനായിരുന്നു ബരാക് ഒബാമ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സൗദി രാജാവ് അബ്ദുല്ലയുടെ മരണത്തില്‍ അനുശോചനമറിയിക്കാന്‍ സൗദി അറേബ്യയ്ക്ക് തിരിക്കേണ്ടതിനാല്‍ താജ് സന്ദര്‍ശനം ഉപേക്ഷിക്കുകയായിരുന്നു.
നിരവധി ലോകനേതാക്കള്‍ അവരുടെ ഭാര്യമാരേയും കൂട്ടി താജ്മഹല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി ഭാര്യ കാര്‍ള ബ്രൂണിയുമൊത്ത് താജ്മഹല്‍ സന്ദര്‍ശിച്ചിരുന്നു. 2010 ഡിസംബറിലായിരുന്നു ഇത്. മുന്‍പ് 2008ല്‍ സര്‍ക്കോസി ഇന്ത്യ സന്ദര്‍ശനത്തിനിടയില്‍ താജ്മഹലിലുമെത്തിയിരുന്നു. എന്നാല്‍ അന്ന് കാമുകിയായിരുന്ന കാര്‍ളയെ ഒപ്പം കൊണ്ടുവരാന്‍ പ്രോട്ടോകോള്‍ അനുവദിച്ചിരുന്നില്ല.
2000 ത്തില്‍ അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റണ്‍ താജ്മഹല്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് ക്ലിന്റന്റെ മകള്‍ ചെല്‍സയും ഒപ്പമുണ്ടായിരുന്നു. 2000 ഒക്ടോബറില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും ഭാര്യ ല്യൂഡ്മിലയും താജ് സന്ദര്‍ശിച്ചിരുന്നു. 2001ല്‍ പാക് പ്രസിഡന്റ് പര്‍വേശ് മുഷറഫും ഭാര്യ സെഹ്ബയും താജിലെത്തിയിരുന്നു.
SUMMARY: President Barack Obama and Michelle may not have been able to see the Taj Mahal this time but the US First Lady on Tuesday said she will be back in India for a visit to the monument of love. When asked whether she was disappointed at not being able to see the Taj, Michelle said "I am and I will be back."
Keywords: President, Barack Obama, US, Taj Mahal, Mischelle Obama,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.