ഞാനെന്തിന് വ്രതമെടുക്കണം? ഞാനത്ര വിഡ്ഢിയല്ല: തസ്ലീമ നസ്‌റീന്‍

 


ADVERTISEMENT

ന്യൂഡല്‍ഹി: (kvartha.com 11.06.2016) ട്വിറ്ററില്‍ വിവാദ ട്വീറ്റുകള്‍ മാത്രം അപ്ലോഡ് ചെയ്യുന്ന ചുരുക്കം ചില എഴുത്തുകാരില്‍ ഒരാളാണ് ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്‌റീന്‍. ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ വ്രതാനുഷ്ഠാനത്തിലും പ്രാര്‍ത്ഥനയിലും മുഴുകിയിരിക്കുന്ന പുണ്യ മാസമായ റമദാനില്‍ വ്രതാനുഷ്ഠാനത്തെ കുറിച്ചുള്ള നിലപാടുകള്‍ ട്വീറ്റ് ചെയ്ത് വിവാദത്തിലകപ്പെട്ടിരിക്കുകയാണ് തസ്ലീമ.

ഞാനെന്തിന് വ്രതമെടുക്കണം? ഞാനത്ര വിഡ്ഢിയല്ല എന്നായിരുന്നു തസ്ലീമയുടെ ട്വീറ്റ്. എന്നാല്‍ ചൈനയില്‍ വ്രതാനുഷ്ഠാനം വിലക്കിയതിന് എതിരാണ് താനെന്നും തസ്ലീമ പറയുന്നു.

ഞാനെന്തിന് വ്രതമെടുക്കണം? ഞാനത്ര വിഡ്ഢിയല്ല: തസ്ലീമ നസ്‌റീന്‍മതപരമായ വ്രതാനുഷ്ഠാനം ചൈന വിലക്കിയിരിക്കുകയാണ്. ഞാനാ വിലക്കിനെതിരാണ്. അതുപോലെ തന്നെ ജനങ്ങളെ വ്രതമെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന രാജ്യങ്ങള്‍ക്കും എതിരാണ് തസ്ലീമ മറ്റൊരു ട്വീറ്റില്‍ പറയുന്നു.

SUMMARY: New Delhi: Controversial Bangladeshi writer Taslima Nasreen who has been living in India took to her social media account only to post a disputed tweet.

Keywords: New Delhi, Controversial, Bangladeshi writer, Taslima Nasreen, Living, India, Social media, Account, Disputed tweet.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia