Covid Case | ചൈന കൃത്യമായ കോവിഡ് കണക്കുകള്‍ പങ്കുവയ്ക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജനീവ: (www.kvartha.com) ചൈന കൃത്യമായ കോവിഡ് കണക്കുകള്‍ പങ്കുവയ്ക്കുന്നില്ലെന്ന് വിമര്‍ശനവുമായി ലോകാരോഗ്യ സംഘടന (WHO). കോവിഡ് സംബന്ധിച്ച ശരിയായ കണക്ക് പുറത്തുവിടുന്നില്ലെന്നാരോപിച്ച് ഡബ്ല്യുഎച്ഒ ചൈനക്കെതിരെ മുമ്പും രംഗത്തുവന്നിരുന്നു.

കോവിഡ് സംബന്ധിച്ച് ചൈനയില്‍ നിന്ന് പുറത്തുവരുന്നത് യഥാര്‍ഥ മരണസംഖ്യല്ലെന്നാണ് കരുതുന്നതെന്ന് ഡബ്ല്യുഎച്ഒ എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ മൈകല്‍ റയാന്‍ വ്യക്തമാക്കി. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ ഉള്‍പെടെയുള്ളവര്‍ കോവിഡ് കേസുകള്‍ റിപോര്‍ട് ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Aster mims 04/11/2022

Covid Case | ചൈന കൃത്യമായ കോവിഡ് കണക്കുകള്‍ പങ്കുവയ്ക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന

യുഎസില്‍ പുതിയ വകഭേദമായ XBB.1.5 ആണ് വ്യാപിക്കുന്നത്. ഈ വകഭേദം സംബന്ധിച്ച എല്ലാ വിവരങ്ങളും യുഎസ് നല്‍കിയിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. കോവിഡ് ബാധിച്ച് കഴിഞ്ഞാഴ്ച മാത്രം 11,500 മരണങ്ങളാണ് റിപോര്‍ട് ചെയ്തത്. അതില്‍ 40 ശതമാനം യുഎസില്‍ നിന്നാണ്.

Keywords:  China, News, World, COVID-19, WHO, Health, WHO says Covid deaths in China ‘heavily underreported’. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia