സിനോവാക്; ചൈനയുടെ 2-ാം വാക്സിന് അടിയന്തര ഉപയോഗാനുമതി നല്കി ലോകാരോഗ്യ സംഘടന
Jun 2, 2021, 09:03 IST
ADVERTISEMENT
ജനീവ: (www.kvartha.com 02.06.2021) സിനോഫാം വാക്സിന് പിന്നാലെ ചൈനയില്‍ നിന്നുള്ള രണ്ടാമത്തെ വാക്സിനായ സിനോവാക് ബയോടെക് ലിമിറ്റഡിന്റെ കോവിഡ് വാക്സിന് അടിയന്തര ഉപയോഗാനുമതി നല്കി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). 18 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് രണ്ടു ഡോസുകളായി 24 ആഴ്ചകളുടെ ഇടവേളയില്‍ നല്‍കാനാണ് ഡബ്ല്യുഎച്ച്ഒ നിര്‍ദേശിച്ചിരിക്കുന്നത്.
മെയ് ആദ്യം ചൈനയുടെ സിനോഫാം വാക്സിന് ഡബ്ല്യുഎച്ച്ഒ അംഗീകാരം നല്‍കിയിരുന്നു. ദരിദ്ര രാജ്യങ്ങളിലേക്ക് വാക്സിന് കയറ്റുമതി ചെയ്യുന്ന ഡബ്ല്യുഎച്ച്ഒയുടെ കോവാക്സ് പദ്ധതിയില്‍ ഇനിമുതല്‍ സിനോവാകും ഉള്‍പ്പെടും. നിലവില്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് അസ്ട്രാസെനകയും ഫൈസറും മാത്രമാണ്.
Keywords: News, World, WHO, Health, Vaccine, COVID-19, Sinovac, China, WHO Approves China's Sinovac Covid Vaccine For Emergency Use
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

