SWISS-TOWER 24/07/2023

ഒബാമയെ വധിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

 


ADVERTISEMENT

ഒബാമയെ വധിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഒബാമയെ വധിക്കാന്‍ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒര്‍ട്ടേഗാ ഹെര്‍ണാണ്ടസ് (21) എന്ന യുവാവിനെയാണ്‌ കഴിഞ്ഞ വെള്ളിയാഴ്ച വൈറ്റ് ഹൗസിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. വധശ്രമത്തിന്‌ കേസെടുത്തിരിക്കുന്ന ഫെര്‍ണാണ്ടസിന്‌ കുറ്റം തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാണ്‌.

ഇതിനിടെ താന്‍ ദൈവ പുത്രനായ യേശു ക്രിസ്തുവാണെന്ന്‍ അവകാശപ്പെടുന്ന ഒര്‍ട്ടേഗാ ഹെര്‍ണാണ്ടസിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. ലോകജനത കാത്തിരിക്കുന്ന യേശുവാണ്‌ താനെന്ന്‍ അവകാശപ്പെടുന്ന ഹെര്‍ണാണ്ടസ് ഒബാമ ക്രിസ്തീയ വിരോധിയാണെന്നും പിശാചാണെന്നും അതിനാലാണ്‌ താന്‍ ഒബാമയെ വധിക്കാന്‍ വൈറ്റ് ഹൗസിലെത്തിയതെന്നും പറയുന്നുണ്ട്.

English Summery
Washington: Ortega-Hernandez arrested who is accused of firing nine shots with a semiautomatic rifle at the White House last Friday.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia