SWISS-TOWER 24/07/2023

ഇതുപോലൊരാളെ നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല! പക്ഷേ ജീസസ് അസേവ്‌സിന്റെ കുടുംബത്തിലെ 13 പേര്‍ ഇങ്ങനെയാണ്!

 


ADVERTISEMENT

മെക്‌സിക്കന്‍ സിറ്റി: (www.kvartha.com 03.10.2015) ജനങ്ങളുടെ തുറിച്ചുനോട്ടങ്ങള്‍ ഒരിക്കല്‍ ജീസസ് അസേവ്‌സെന്ന യുവാവിനെ തളര്‍ത്തിയിരുന്നു. മനോവിഷമത്തില്‍ നിന്നും രക്ഷപ്പെടാന്‍ അദ്ദേഹം മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അസേവ്‌സ് ഒരു തീരുമാനമെടുത്തു. ഇനിയൊരിക്കലും മറ്റുള്ളവര്‍ കാണാതിരിക്കാന്‍ തന്റെ മുഖം കൈകൊണ്ട് മൂടി മറയ്ക്കില്ലെന്ന്.

മെക്‌സിക്കന്‍ നഗരമായ ലോറെട്ടോ സ്വദേശിയാണ് ജീസസ് അസേവ്‌സ്. ഹൈപ്പര്‍ടൈക്കോസിസ് അഥവാ വേര്‍വൂഫ് സിന്‍ട്രോം എന്ന രോഗത്തിന് അടിമയാണ് ഇദ്ദേഹം.

ഏതാണ്ട് അന്‍പതോളം പേര്‍ക്കാണ് ഈ അപൂര്‍വ്വ രോഗം പിടിപെട്ടിരിക്കുന്നത്. ഇതില്‍ 13 പേര്‍ ജീസസ് അസേവിന്റെ കുടുംബാംഗങ്ങളാണ്. 7 പുരുഷന്മാരും 6 സ്ത്രീകളും.

ചുയ് എന്ന ഇരട്ടപേരിലാണിവര്‍ അറിയപ്പെടുന്നത്.

കുട്ടിക്കാലം മുതലെ ഈ അധിക രോമവളര്‍ച്ച അസേവ്‌സിന്റെ മാനസീക നില തകര്‍ത്തു. അപരിചിതരെ കാണുമ്പോള്‍ സ്വന്തം മുഖം കൈത്തലം കൊണ്ട് മറച്ചു. സഹപാഠികളുടെ പരിഹാസം താങ്ങാനാകാതെ പഠിപ്പ് നിര്‍ത്തി.

കൗമാരവും പിന്നിട്ട് യൗവനത്തിലേയ്ക്ക് കടന്നപ്പോള്‍ അസേവ്‌സ് തന്റെ രണ്ട് കുടുംബാംഗങ്ങളുമൊത്ത് സര്‍ക്കസില്‍ ചേര്‍ന്നു. അവരും ഇതേ രോഗത്തിന് അടിമകളായിരുന്നു.

അധിക രോമവളര്‍ച്ചയുണ്ടെന്നല്ലാതെ ഇവര്‍ക്ക് മറ്റ് പ്രയാസങ്ങളൊന്നുമില്ല. പൂര്‍ണ്ണ ആരോഗ്യമുള്ളവര്‍. എന്നാല്‍ ഈ രോമവളര്‍ച്ച ജോലി ലഭിക്കുന്നതിന് മാത്രമല്ല, സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും ഒരു ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനും തടസമാണെന്ന് അസേവ്‌സ് പറയുന്നു.
ഇതുപോലൊരാളെ നിങ്ങള്‍ കണ്ടിട്ടുണ്ടാകില്ല! പക്ഷേ ജീസസ് അസേവ്‌സിന്റെ കുടുംബത്തിലെ 13 പേര്‍ ഇങ്ങനെയാണ്!

SUMMARY: Jesus Aceves may never get used to people's stares, but after decades of alcoholism and a painful career as a circus freak, he has made a resolution: to stop burying his hair-covered face in his hands.

Keywords: Mexico Man, Jesus Aceves, Hair covered face,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia