Messi | ചോളപ്പാടത്ത് മെസിയുടെ മുഖം തെളിയുന്ന രീതിയിൽ കൃഷിയിറക്കി കർഷകൻ; 124 ഏക്കർ സ്ഥലത്തെ അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങൾ വൈറൽ
Jan 20, 2023, 16:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബ്യൂണസ് അയേഴ്സ്: (www.kvartha.com) ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയുടെ വിസ്മയിപ്പിക്കുന്ന കൃഷിയിടത്തിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. 124 ഏക്കർ സ്ഥലത്ത് മെസിയുടെ മുഖത്തിന്റെ ആകൃതിയിൽ ചോളം കൃഷി ചെയ്തുവെന്നതാണ് ഇതിന്റെ പ്രത്യേകത. അർജന്റീനയിലെ സെൻട്രൽ കോർഡോബ പ്രവിശ്യയിൽ നിന്നുള്ള കർഷകനായ മാക്സിമിലിയാനോ സ്പിനാസ് ആണ് രാജ്യം ഫിഫ ലോകകപ്പ് നേടിയത് വളരെ വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചത്.
വിത്ത് എവിടെ നടണം എന്ന് കണക്കാക്കുന്ന കംപ്യൂട്ടർ അൽഗോരിതം ഉപയോഗിച്ചാണ് മെസിയുടെ മുഖം തെളിയുന്ന രീതിയിൽ അദ്ദേഹം കൃഷിയിറക്കിയത്. അൽഗോരിതത്തിന്റെ അടിസ്ഥാനത്തിൽ കർഷകൻ വിത്ത് വിതച്ചു. വിള വളരുന്നതിന് അനുസരിച്ച് ലയണൽ മെസിയുടെ ചിത്രം ദൃശ്യമായി. ഏകദേശം നാല് ഫുട്ബോൾ മൈതാനങ്ങളുടെ വലിപ്പമുള്ള പാടത്ത് നിന്ന് മെസിയുടെ മുഖം മുകളിൽ നിന്ന് മാത്രമേ കാണാൻ കഴിയൂ. ചോളം വളരുന്നതിനനുസരിച്ച് കൂടുതൽ ദൃശ്യമാകും.
അഞ്ച് വ്യത്യസ്ത പ്രവിശ്യകളിലുടനീളമുള്ള ചോളപ്പാടങ്ങളിൽ മെസിയുടെ 25 മുഖങ്ങളുണ്ടെന്ന് വിത്ത് വിതയ്ക്കുന്ന യന്ത്രങ്ങളുടെ കോഡിംഗ് രൂപകല്പന ചെയ്ത കാർഷിക എൻജിനീയറായ കാർലോസ് ഫാരിസെല്ലി പറയുന്നു. 'ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും മെസിക്ക് കാർഷിക ലോകത്ത് നിന്നുള്ള ആദരവായിരുന്നു ഈ ആശയം. ദൈവത്തിന് നന്ദി', അദ്ദേഹം വ്യക്തമാക്കി.
WATCH: Lionel Messi has been immortalized in Argentina in tattoos to murals after driving the country to win the soccer #FIFAWorldCup. Now his face can also be seen from the sky, grown in a specially designed corn field https://t.co/2IhhAXk3DY pic.twitter.com/VvaO7w3WME
— Reuters Asia (@ReutersAsia) January 18, 2023
Keywords: News, World, Farmers, Video, Argentina, Watch video: Argentine corn farm gets its own Messi 'tattoo'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

