Elephant | മനുഷ്യരെ പോലെ പഴുത്ത ഒരു വാഴപ്പഴത്തിന്റെ തൊലി കളഞ്ഞ് കഴിക്കുന്ന ആന, അമിതമായി പഴുത്തത് കൊടുത്തപ്പോള്‍ വലിച്ചെറിഞ്ഞു; രസകരമായ ഈ വീഡിയോ നോക്കൂ
Apr 12, 2023, 18:38 IST
ബെര്‍ലിന്‍: (www.kvartha.com) ആനകള്‍ ഉയര്‍ന്ന ബുദ്ധിശക്തിയുള്ള ജീവികളാണ്. ഈ വലിയ മൃഗത്തിന് മാനസിക കഴിവുകള്‍ ഉണ്ട്, അത് നമ്മുടെ നിലവിലെ ധാരണയ്ക്ക് അപ്പുറമാണ്. ഇപ്പോള്‍ ഇതാ, പഴുത്ത ഒരു വാഴപ്പഴം തൊലികളഞ്ഞ് ആന കഴിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. 'പാങ് ഫാ' എന്ന ആനയുടെ രസകരവും കൗതുകകരമായ ദൃശ്യങ്ങള്‍ നമുക്ക് ഇതില്‍ കാണാം.
ഒരു യുവതി ആനയ്ക്ക് കഴിയ്ക്കാനായി പഴുത്ത ഒരു വാഴപ്പഴം നല്‍കുന്നു. പഴം തുമ്പിക്കൈയില്‍ വാങ്ങിയ ആന അത് നിലത്തെറിഞ്ഞ് ആദ്യം രണ്ടായി മുറിക്കുകയും തുടര്‍ന്ന് ഓരോ കഷണവും തുമ്പിക്കൈയില്‍ എടുത്ത് തൊലി ഉരിച്ച് കളയുന്നു. തൊലി എറിഞ്ഞ് കളഞ്ഞതിന് ശേഷം പഴം മാത്രം ആന കൃത്യമായി കഴിയ്ക്കുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍ രണ്ടാമതായി അമിതമായി പഴുത്ത രണ്ട് പഴങ്ങള്‍ നല്‍കുമ്പോള്‍ ആന അത് കഴിയ്ക്കാതെ എറിഞ്ഞു കളയന്നതും വീഡിയോയില്‍ നമുക്ക് കാണാം. മൂന്നാമതായി ആനയ്ക്ക് നല്‍കുന്നത് ഒരു പച്ച പഴമാണ് അത് തൊലികളയാതെ തന്നെ ആന മുഴുവനായും വിഴുങ്ങുന്നു. ഏറ്റവും ഒടുവില്‍ ആനകൂട്ടത്തിന് ഇടയില്‍ നില്‍ക്കുന്ന പാങ് ഫാ ആന എങ്ങനെയാണ് പഴം കഴിക്കുന്നത് എന്നതിന്റെ വീഡിയോയും കാണാം.
മനുഷ്യരുമായുള്ള സഹവാസത്തിനിടയില്‍ തുടര്‍ചയായ നിരീക്ഷണത്തിലൂടെയാകാം ആന ഈ രീതി ശീലിച്ചതെന്നാണ് പാങ് ഫായുടെ ഈ സ്വഭാവ സവിശേഷതയ്ക്ക് കാരണമെന്നാണ് പ്രബന്ധത്തില്‍ ഗവേഷകര്‍ വ്യക്തമാക്കുന്നത്.
Keywords: Berlin, News, Kerala, Video, Elephant, Banana, Human, Eat, Peel, Watch: Smart Elephant Peels Banana Before Eating, Just Like Humans.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.