റമദാന്‍ വ്രതമെടുത്ത് മുസ്ലീങ്ങള്‍ക്കൊപ്പം നോമ്പുതുറക്കുന്ന കനേഡിയന്‍ പ്രധാനമന്ത്രി

 


ADVERTISEMENT

ഒട്ടാവ: (www.kvartha.com 09.06.2016) കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോവിന്റെ ഇതര സമുദായ സ്‌നേഹം ഏറെ പ്രസിദ്ധമാണ്. റമദാന്റെ ആദ്യ ദിനത്തില്‍ മുസ്ലീങ്ങള്‍ക്ക് ഒപ്പമായിരുന്നു ട്രുഡോവിന്റെ നോമ്പ് തുറ.

പല രാഷ്ട്ര നേതാക്കളും റമദാന്‍ ആശംസയില്‍ മുസ്ലീങ്ങളോടുള്ള സ്‌നേഹം ഒതുക്കിയപ്പോള്‍ റമദാന്‍ വ്രതമനുഷ്ഠിച്ചാണ് ട്രുഡോവ് തന്റെ സ്‌നേഹം പ്രകടിപ്പിച്ചത്. ട്വിറ്ററില്‍ റമദാന്‍ സന്ദേശം പങ്കുവെച്ച ട്രുഡോവ് നോമ്പ് തുറയുടെ ദൃശ്യങ്ങളും ആരാധകരുമായി ഷെയര്‍ ചെയ്തു.

റമദാന്‍ എണ്ണമറ്റ അനുഗ്രഹങ്ങളുടെ മാസമാണ്. നമുക്ക് മുന്‍പിലെത്തുന്ന മറ്റുള്ളവരുടെ ആവശ്യങ്ങള്‍ നിവര്‍ത്തിച്ച് കൊടുക്കാനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് റമദാന്‍. മുസ്ലീം സമുദായം ലോകത്തിന് നല്‍കിയ സംഭാവനകളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. അതിനെന്നും നന്ദിയുള്ളവരായിരിക്കണം. സാംസ്‌ക്കാരിക വൈവിധ്യം കൊണ്ട് ശ്രദ്ധേയമായ രാജ്യമാണ് കാനഡ. അതില്‍ നമുക്ക് അഭിമാനിക്കാം എന്നൊരു കുറിപ്പും ട്രുഡോവ് വീഡിയോക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

 റമദാന്‍ വ്രതമെടുത്ത് മുസ്ലീങ്ങള്‍ക്കൊപ്പം നോമ്പുതുറക്കുന്ന കനേഡിയന്‍ പ്രധാനമന്ത്രി

SUMMARY: It was a pleasure to celebrate Iftar and break the first Ramadan fast with Muslim members of our caucus last night," he tweeted. "Ramadan reminds all of us to show appreciation for the countless blessings we enjoy and to put the needs of others before our own. Let us take the time to recognize, and show gratitude for, the invaluable contributions of our Muslim communities that enrich our national fabric each and every day. Canada's cultural diversity is one of our greatest strengths and sources of pride."

Keywords: Canadian, PM, Justin Trudau, Ramadan, Pleasure, Celebrate, Iftar, Break, First Ramadan fast, Muslim members, Caucus, Tweeted
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia