യേശു ക്രിസ്തു വിവാഹിതനാണോ?

 


യേശു ക്രിസ്തു വിവാഹിതനാണോ?
ബോസ്റ്റണ്‍: യേശു ക്രിസ്തു വിവാഹിതനാണോ? ആണെന്നാണ് ഈജിപ്തില്‍ നിന്നും കണ്ടെടുത്ത ഒരു പുരാതന ഗ്രന്ഥം വ്യക്തമാക്കുന്നത്. ഇത് ക്രിസ്തീയ വിശ്വാസികള്‍ക്കിടയില്‍ വന്‍ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പ്രസ്തുത ഗ്രന്ഥത്തില്‍ ക്രിസ്തുവിന്റെ വാക്കുകള്‍ ഉദ്ധരിച്ച് 'ക്രിസ്തു അവരോട് പറഞ്ഞു, എന്റെ ഭാര്യ' എന്ന വാക്കുകളാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. നാലാം നൂറ്റാണ്ടില്‍ എഴുതിയ കൈയ്യെഴുത്ത് ലിപിയിലാണ് ഗ്രന്ഥം എഴുതിയിരിക്കുന്നത്.

കേംബ്രിഡ്ജിലെ ഹവാര്‍ഡ് ഡിവൈനിറ്റി സ്‌കൂളിലെ പ്രൊഫസര്‍ കാരെന്‍ കിംഗ് ചൊവ്വാഴ്ച റോമില്‍ നടന്ന കോണ്‍ഫറന്‍സിലാണ് പ്രസ്തുത ഗ്രന്ഥവും അതിലെ വരികളും ചര്‍ച്ചാവിഷയമാക്കിയത്. യേശു ക്രിസ്തു വിവാഹിതനല്ലെന്ന വിശ്വാസമാണ് ക്രിസ്തുമത വിശ്വാസികളില്‍ പണ്ടുമുതല്‍ നിലനിന്നിട്ടുള്ളത്. എന്നാല്‍ ഇക്കാര്യത്തെ സ്ഥിരീകരിക്കുന്ന ചരിത്രപരമായ രേഖകളോ വസ്തുതകളോ ഇതുവരെ ലഭ്യമായിട്ടില്ല­ കിംഗ് ഹവാര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കോപ്റ്റിക് സ്റ്റ്ഡീസിന്റെ പത്താമത് ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസില്‍ ക്രിസ്തു വിവാഹിതനാണെന്ന് വ്യക്തമാക്കുന്ന ആദ്യത്തെ തെളിവ് സമര്‍പ്പിച്ചിട്ടുണ്ട്. പുരാതന ക്രിസ്തുമത വിശ്വാസികളില്‍ ചിലര്‍ യേശു വിവാഹിതനാണെന്ന് വിശ്വസിച്ചിരുന്നതായും തെളിവുകള്‍ വ്യക്തമാക്കുന്നുണ്ട്.

'ക്രിസ്തുവിന്റെ ഭാര്യയുടെ സുവിശേഷങ്ങള്‍' എന്ന് പേരിട്ടിരിക്കുന്ന ഈ ഗ്രന്ഥം തികച്ചും ആധികാരികമാണെന്ന് ന്യൂയോര്‍ക്കിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദി സ്റ്റ്ഡി ഓഫ് ദി ഏന്‍ഷ്യന്റ് വേള്‍ഡ് ഡയറക്ടര്‍ റോജര്‍ ബഗ്‌നാള്‍ വ്യക്തമാക്കി.

ഇതിനുമുന്‍പും യേശുക്രിസ്തുവിന്റെ വിവാഹവിഷയം വന്‍ വിവാദത്തിന് കാരണമായിട്ടുണ്ട്. പ്രശസ്ത ചരിത്രകാരന്‍ ഡാന്‍ ബ്രൗണിന്റെ 2003ല് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച 'ദി ഡാ വിന്‍സി കോഡ്' എന്ന പുസ്തകം വന്‍ വിവാദമാണുണ്ടാക്കിയത്. ഈ പുസ്തകത്തില്‍ യേശു ക്രിസ്തു മഗ്ദലന മറിയത്തെ വിവാഹം ചെയ്തതായും ഈ ബന്ധത്തില്‍ കുട്ടികളുണ്ടായതായും തെളിവുകള്‍ സഹിതം വ്യക്തമാക്കിയതാണ് വിവാദത്തിന് കാരണമായത്.

SUMMERY: Boston: A previously unknown scrap of ancient papyrus written in ancient Egyptian Coptic includes the words "Jesus said to them, my wife," -- a discovery likely to renew a fierce debate in the Christian world over whether Jesus was married.

Keywords: World, Controversy, Boston, Jesus Christ, Marriage, Debate, Egyptian, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia