ട്രക് ഡ്രൈവര്‍മാരെ കിട്ടാതായതോടെ ഇരട്ടിയോളം ശമ്പള വര്‍ധന പ്രഖ്യാപിച്ച് വാള്‍മാര്‍ട്
Apr 8, 2022, 10:45 IST
ADVERTISEMENT
വാഷിംങ്ടണ്‍: (www.kvartha.com 08.04.2022) അമേരികയില്‍ ട്രക് ഡ്രൈവര്‍മാരെ കിട്ടാതായതോടെ ഇരട്ടിയോളം ശമ്പള വര്‍ധന പ്രഖ്യാപിച്ച് വാള്‍മാര്‍ട്. രാജ്യത്ത് ട്രക് ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന ശരാശരി ശമ്പളത്തിന്റെ ഇരട്ടിയാണ് പുതിയ ഡ്രൈവര്‍മാര്‍ക്കടക്കം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് മറ്റു കംപനികളും ട്രക് ഡ്രൈവര്‍മാരുടെ ശമ്പളം കുത്തനെ വര്‍ധിപ്പിച്ചതായും റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
നിയമനം ലഭിക്കുന്ന ആദ്യ വര്‍ഷം തന്നെ 1,10,000 ഡോളര്‍ (ഏകദേശം 83.58 ലക്ഷം രൂപ) ട്രക് ഡ്രൈവര്‍മാര്‍ക്ക് ശമ്പളമായി നല്‍കുമെന്ന് റീടയില്‍ വിതരണ ശൃംഖലയായ വാള്‍മാര്‍ട് പ്രഖ്യാപിച്ചു. അമേരികയില്‍ ട്രക് ഡ്രൈവര്‍മാരുടെ ശരാരശി ശമ്പളം ഇതിന്റെ പകുതിയായിരുന്നു.
ട്രകിങ് അസോസിയേഷന്‍ കഴിഞ്ഞ ഒക്ടോബറില്‍ പുറത്തിറക്കിയ അറിയിപ്പനുസരിച്ച് അമേരികയില്‍ 80,000 ട്രക് ഡ്രൈവര്‍മാരുടെ ഒഴിവുകളുണ്ട്. ഡ്രൈവര്‍മാരുടെ ഒഴിവുകള്‍ നികത്താന്‍ പരസ്യങ്ങള്‍ പലതും നല്‍കിയിട്ടും സാധ്യമാകാത്തതുകൊണ്ടാണ് വാള്‍മാര്‍ട് ശമ്പള വര്‍ധന പ്രഖ്യാപിച്ചത്.
Keywords: Washington, News, World, Technology, Business, America, Driving, Salary, Walmart Offsets Trucker Shortage By Offering New Drivers.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.