Bomb Blast | 77 വർഷത്തിന് ശേഷം രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടി; പ്രകമ്പനം കിലോമീറ്ററുകളോളം; വീഡിയോ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലണ്ടൻ: (www.kvartha.com) രണ്ടാം ലോക മഹായുദ്ധവുമായി ബന്ധപ്പെട്ട ബോംബുകൾ ലോകത്തിന്റെ പല രാജ്യങ്ങളിലും കാലാകാലങ്ങളിൽ കണ്ടെടുത്തിട്ടുണ്ട് . ഇന്നും ആയിരക്കണക്കിന് പൊട്ടാത്ത ബോംബുകൾ പല രാജ്യങ്ങളിലും കിടക്കുന്നുണ്ടെന്ന് വിദഗ്ധർ വിശ്വസിക്കുന്നു. ഇപ്പോൾ അത്തരത്തിലുള്ള ഞെട്ടിപ്പിക്കുന്ന കാര്യം പുറത്ത് വന്നിരിക്കുകയാണ്.
Aster mims 04/11/2022

രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് ബ്രിട്ടനിലെ ഗ്രേറ്റ് യാർമൗത്തിൽ കണ്ടെത്തിയതായും  നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബോംബ് സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം കേട്ടതായും റിപ്പോർട്ടുകൾ പറയുന്നു.

Bomb Blast | 77 വർഷത്തിന് ശേഷം രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടി; പ്രകമ്പനം കിലോമീറ്ററുകളോളം; വീഡിയോ

ബോംബ് പൊട്ടിത്തെറിച്ചപ്പോൾ കിലോമീറ്ററുകൾ അകലെയുള്ള കെട്ടിടങ്ങൾ വരെ അതിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വീഡിയോ നോർഫോക്ക് പൊലീസ് ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, അപകടത്തിൽ ആർക്കും പരിക്കില്ല. യെരേ നദിക്ക് കുറുകെയുള്ള പാലത്തിൽ  ജോലി ചെയ്യുന്ന കരാറുകാരനാണ് ചൊവ്വാഴ്ച രാവിലെ ബോംബ് കണ്ടെത്തിയതെന്നാണ് വിവരം.
ബോംബ് കണ്ടെത്തിയ ശേഷം അത്യാഹിത വിഭാഗങ്ങൾക്കും ഏജൻസികൾക്കും വിവരം കൈമാറി. ഇതിന് ശേഷം ഏജൻസികൾ ബോംബ് നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബ് നിർവീര്യമാക്കുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ കെട്ടിടത്തിലും സമീപത്തുമുള്ള ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി റോഡ് പൂർണമായും അടച്ചിരുന്നു.

Keywords:  London, News, World, Video, Bomb,Video Shows Huge Blast In UK Town After World War II Bomb Detonates.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script