ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വത്തിക്കാന്‍ സിറ്റി: കന്യാസ്ത്രീയുടെ ലൈംഗീക പുസ്തകത്തിനെതിരെ വത്തിക്കാന്‍ രംഗത്ത്. സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന കന്യാസ്ത്രീ സമൂഹത്തിലെ സിസ്റ്റര്‍ മാര്‍ഗരറ്റ് ഫാര്‍ലിക്കെതിരെയാണ് വത്തിക്കാന്‍ രൂക്ഷമായി രംഗത്തെത്തിയത്. വിവാഹവും ലൈംഗികതയുമൊക്കെ പ്രമേയമാക്കി സിസ്റ്റര്‍ മാര്‍ഗരറ്റ് രചിച്ച 'ജസ്റ്റ് ലവ്: എ ഫ്രെയിംവര്‍ക്ക് ഫോര്‍ കൃസ്ത്യന്‍ സെക്ഷ്വല്‍ എത്തിക്‌സ്' എന്ന പുസ്തകം കത്തോലിക്ക ദൈവശാസ്ത്രം വികലമായി മനസ്സിലാക്കിയതിന്റെ ഫലമാണെന്ന് വത്തിക്കാന്‍ കുറ്റപ്പെടുത്തി. 2006ലാണ് സിസ്റ്റര്‍ ഫാര്‍ ലി പുസ്തകം രചിച്ചത്. 2010മുതലാണ് പുസ്തകത്തിനെതിരെ പ്രതിഷേധമുയര്‍ന്നുതുടങ്ങിയത്. എന്നാല്‍ ഇതാദ്യമായാണ് പുസ്തകത്തിനെതിരെ വത്തിക്കാന്‍ പരസ്യവിമര്‍ശനം നടത്തിയത്.
English Summery
Vatican slams American nun: Divorce and homosexual unions are still no-noes

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.