Bible Ban | 'അശ്ലീലവും അക്രമവും'; സ്‌കൂളുകളില്‍ നിന്ന് ബൈബിള്‍ നീക്കി അമേരികയിലെ ഈ സംസ്ഥാനം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിങ്ടണ്‍: (www.kvartha.com) അശ്ലീലവും അക്രമവും പ്രതിപാദിക്കുന്ന ഭാഗങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി അമേരികന്‍ സംസ്ഥാനമായ യൂടായിലെ എലമെന്ററി, മിഡില്‍ സ്‌കൂളുകളില്‍ നിന്ന് ബൈബിള്‍ നീക്കി. കുട്ടികള്‍ക്ക് വായിക്കാന്‍ അനുയോജ്യമല്ലാത്ത ഭാഗങ്ങള്‍ കിംഗ് ജെയിംസ് ബൈബിളില്‍ ഉണ്ടെന്ന് കാട്ടി ഒരു രക്ഷിതാവ് പരാതിപ്പെട്ടിരുന്നതിന് പിന്നാലെയാണ് തീരുമാനമെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.
Aster mims 04/11/2022

2022ല്‍ അശ്ലീല, ലൈംഗിക ഉള്ളടക്കങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങള്‍ സ്‌കൂളുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന നിയമം യൂടാ പാസാക്കിയതാണ്. ലൈംഗിക ചായ് വും ലൈംഗിക സ്വത്വവും ഉള്‍ക്കൊള്ളുന്ന പുസ്തകങ്ങളൊക്കെ ഇങ്ങനെ നീക്കം ചെയ്തിരുന്നു. 

Bible Ban | 'അശ്ലീലവും അക്രമവും'; സ്‌കൂളുകളില്‍ നിന്ന് ബൈബിള്‍ നീക്കി അമേരികയിലെ ഈ സംസ്ഥാനം

സ്‌കൂളുകളില്‍ നിന്ന് ബൈബിളിന്റെ പകര്‍പ്പുകള്‍ നീക്കിക്കൊണ്ടിരിക്കുകയാണെന്ന് റിപോര്‍ടുകള്‍ പറയുന്നു. എല്‍ജിബിടി സമൂഹത്തിന്റെ അവകാശങ്ങളും വംശീയ അടയാളങ്ങളുമടങ്ങുന്ന വിവാദ വിഷയങ്ങള്‍ സ്‌കൂളുകളില്‍ നീക്കം ചെയ്യാന്‍ അമേരികന്‍ യാഥാസ്ഥിതികര്‍ ശ്രമിക്കുന്നതിനിടെയാണ് ബൈബിള്‍ നിരോധനമെന്നാണ് റിപോര്‍ട്.

Keywords: Washington, News, World, Utah, School, Ban, Bible, Vulgarity, Violence, Utah primary schools ban Bible for 'vulgarity and violence'.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia