വീട്ടമ്മ വാങ്ങിയ സെക്കൻഡ് ഹാൻഡ് ഫ്രിഡ്ജിൽ മൃതശരീരം

 


വാഷിംഗ്ടണ്‍: (www.kvartha.com 03.06.2016) സെക്കൻഡ് ഹാൻഡ് ഫ്രിഡ്ജുമായി വീട്ടിലെത്തിയ വീട്ടമ്മ ഫ്രിഡ്ജ് തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച. 30 ഡോളറിന് അയൽവാസിയുടെ ഗാരേജിൽ നിന്ന് വാങ്ങിയ ഫ്രിഡ്ജിന്‍റെ ഫ്രീസറിൽ നിന്ന് മൃതശരീരമാണ് വീട്ടമ്മ കണ്ടത്. അമേരിക്കയിലെ നോർക്ക് കരോലിനയിലാണ് സംഭവം.

പല കഷ്ണങ്ങളാക്കിയ മൃതശരീരമാണ് ഫ്രീസറിനുള്ളിൽ ഉണ്ടായിരുന്നത്. ഉടൻതന്നെ വീട്ടമ്മ പൊലീസിനെ വിവരമറിയിച്ചു. സ്കൂൾ പ്രൊജക്ടിനായി ഉപയോഗിക്കുന്ന ഫ്രീസറാണ് താൻ വിറ്റതെന്നായിരുന്നു വിൽപനക്കാരൻറെ വിശദീകരണം.

പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അയൽവാസിയുടെ പ്രായമായ അമ്മയുടെ ശരീര അവശിഷ്ടങ്ങളാണ് ഫ്രീസറിൽ ഉണ്ടായിരുന്നതെന്ന് സംശയമുണ്ടെന്ന് വീട്ടമ്മ പോലീസിനോട് പറഞ്ഞു. നാലു വർഷമായി അയൽപക്കത്തുള്ള അമ്മയെ സെപ്റ്റംബർ മുതൽ കാണാനില്ലെന്നും ഇവർ പറയുന്നു.

വീട്ടമ്മ വാങ്ങിയ സെക്കൻഡ് ഹാൻഡ് ഫ്രിഡ്ജിൽ മൃതശരീരം

SUMMARY: WASHINGTON: In a shocking incident in the US, a woman bought a used freezer for $30 from her neighbour's garage sale only to discover parts of a dead body inside.

Keywords: WASHINGTON, Shocking, Incident, US, Woman, Bought, Used, Freezer, $30, Neighbour, Garage, Discover, Parts, Dead body,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia