Tornado | അമേരിക്കയിലെ 4 സംസ്ഥാനങ്ങളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനാഷ്ടം; 32 പേര്‍ മരിച്ചു

 
At least 32 dead as tornadoes ravage central US
At least 32 dead as tornadoes ravage central US

Photo Credit: Screenshot of an X Video by Rahini

● 26 ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടതായി മുന്നറിയിപ്പുകള്‍.
● എല്ലാ ചുഴലിക്കാറ്റുകളും നിലംതൊട്ടതായി സ്ഥിരീകരണമില്ല. 
● മിസോറിയില്‍ വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധം ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. 
● അര്‍ക്കന്‍സാസ്, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ. 

വാഷിങ്ടണ്‍: (KVARTHA) അമേരിക്കയിലെ നാല് സംസ്ഥാനങ്ങളില്‍ കനത്ത നാശനാഷ്ടം വിതച്ച് ചുഴലിക്കാറ്റ്. ദുരന്തത്തില്‍ 27 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മിസോറിയിലാണ് ഏറ്റവുമധികം ജീവനുകള്‍ നഷ്ടപ്പെടുകയും നാശനഷ്ടമുണ്ടാവുകയും ചെയ്തത്. ഇവിടെ 14 പേര്‍ മരിച്ചു. ടെക്സസില്‍ പൊടിക്കാറ്റിനെ തുടര്‍ന്നുണ്ടായ കാര്‍ അപകടങ്ങളിലായി മൂന്നുപേര്‍ മരിച്ചിട്ടുണ്ട്. 

26 ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടതായി മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നെങ്കിലും ഇവയെല്ലാം നിലംതൊട്ടതായി സ്ഥിരീകരണമില്ല. മിസോറിയില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് പലയിടങ്ങളിലും വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധം ഇനിയും പുനഃസ്ഥാപിക്കാനായിട്ടില്ല. 

കാലാവസ്ഥ അനുകൂലമാകുന്നത് വരെ പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കി. വെള്ളിയാഴ്ച മുതല്‍ യുഎസില്‍ വിവിധ സംസ്ഥാനങ്ങളില്‍ ചുഴലിക്കാറ്റുകള്‍ രൂപപ്പെട്ടിരുന്നു. മിസ്സോറി, അര്‍ക്കന്‍സാസ്, ടെക്‌സസ്, ഒക്ലഹോമ എന്നിവയാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച സംസ്ഥാനങ്ങള്‍. അര്‍ക്കന്‍സാസ്, ജോര്‍ജിയ എന്നീ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 


വെള്ളിയാഴ്ച കന്‍സാസില്‍ ഒരു ഹൈവേയില്‍ ചുഴലിക്കാറ്റില്‍ 50-ലധികം വാഹനങ്ങള്‍ നിയന്ത്രണംവിട്ട് കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. ശനിയാഴ്ച വൈകുന്നേരം മുതല്‍ കാലാവസ്ഥ കൂടുതല്‍ രൂക്ഷമായിട്ടുണ്ട്. 

ഒക്ലഹോമയില്‍ 689 ചതുരശ്ര കിലോമീറ്റര്‍ ഭൂമി കത്തിനശിച്ചതായും, കാറ്റിനെത്തുടര്‍ന്ന് വര്‍ദ്ധിച്ചുവരുന്ന തീപിടിത്തത്തില്‍ 300 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഈ ദുരന്തവാർത്ത എല്ലാവരിലേക്കും എത്തിക്കുക. നിങ്ങളുടെ പ്രതികരണങ്ങളും അനുശോചനങ്ങളും രേഖപ്പെടുത്തുക.

Powerful tornadoes swept across four US states, causing significant damage and resulting in  deaths. Missouri suffered the most fatalities, while Texas saw deaths from dust storm-related car accidents.

#USTornado, #NaturalDisaster, #Missouri, #Texas, #SevereWeather, #USNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia