ഇന്ത്യയുടെ ആവശ്യപ്രകാരം നയതന്ത്രജ്ഞയെ തിരിച്ചുവിളിക്കുമെന്ന് യുഎസ്

 


ADVERTISEMENT

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആവശ്യപ്രകാരം ഡല്‍ഹിയിലെ അമേരിക്കന്‍ എംബസിയില്‍ നിന്ന് നയതന്ത്രജ്ഞനെ തിരിച്ചുവിളിക്കുമെന്ന് അമേരിക്കന്‍ വിദേശമന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ നയതന്ത്രജ്ഞ ദേവയാനി ഖൊബ്രഗഡെയെ ഇന്ത്യയിലേയ്ക്ക് മടക്കി അയച്ച അമേരിക്കന്‍ നടപടിയോടുള്ള പ്രതികാരമെന്ന നിലയിലാണ് യുഎസ് നയതന്ത്രജ്ഞനെ തിരിച്ചുവിളിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്. ദേവയാനിയുടെ അതേ റാങ്കിലുള്ള നയതന്ത്രജ്ഞനെ ആണ് അമേരിക്ക മടക്കിവിളിക്കുന്നത്.
ഇന്ത്യയുടെ ആവശ്യപ്രകാരം നയതന്ത്രജ്ഞയെ തിരിച്ചുവിളിക്കുമെന്ന് യുഎസ്യുഎസ് നയതന്ത്രജ്ഞ 48 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ദേവയാനിക്കെതിരെ പരാതി നല്‍കിയ വീട്ടുജോലിക്കാരി സംഗീത റിച്ചാര്‍ഡിന്റെ കുടുംബത്തെ ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ എത്തിക്കാന്‍ സഹായിച്ച യുഎസ് എംബസിയിലെ ഉദ്യോഗസ്ഥനെയാണ് ഇന്ത്യയുടെ ആവശ്യപ്രകാരം പിന്‍ വലിക്കാന്‍ യുഎസ് തയ്യാറായിരിക്കുന്നത്.
SUMMARY: Washington: The United States said on Friday it would withdraw one of its diplomats from New Delhi at India's request after Washington effectively expelled an Indian envoy at the center of a dispute between the allies.
Keywords: Devyani Khobragade, Indian Diplomat, United States of America, Visa Fraud, New York City, India
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia