ഇനി നവംബര്‍ മുതല്‍ യുഎസിലേക്ക് പറക്കാം; ഇന്‍ഡ്യയടക്കമുള്ള രാജ്യങ്ങളുടെ യാത്രാവിലക്ക് നീക്കി അമേരിക

 


വാഷിംഗ്ടണ്‍: (www.kvartha.com 21.09.2021) ഇന്‍ഡ്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് 18 മാസമായി ഏര്‍പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി അമേരിക. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്‍ഡ്യ ഉള്‍പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പെടുത്തിയത്. നവംബര്‍ മുതലാണ് രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് അമേരികയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ബൈഡന്‍ സര്‍കാര്‍ പ്രഖ്യാപിച്ചത്. 

നവംബര്‍ മുതല്‍ പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരും. അമേരികയിലേക്ക് യാത്ര ചെയ്യുന്ന എല്ലാ വിദേശ പൗരന്മാരുടെ രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച രേഖ വിമാനങ്ങളില്‍ കയറുന്നത് മുമ്പ് തന്നെ ഹാജരാക്കണം. അതിനൊപ്പം യാത്ര പുറപ്പെടുന്നതിന് മൂന്ന് ദിവസം മുമ്പ് കോവിഡ് നെഗറ്റീവാണ് എന്ന രേഖയും സമര്‍പിക്കണമെന്നും ബൈഡന്‍ സര്‍കാരിന്റെ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട്  വൈറ്റ് ഹൗസ് കോവിഡ് കോഡിനേറ്റര്‍ പറഞ്ഞു. 

ഇനി നവംബര്‍ മുതല്‍ യുഎസിലേക്ക് പറക്കാം; ഇന്‍ഡ്യയടക്കമുള്ള രാജ്യങ്ങളുടെ യാത്രാവിലക്ക് നീക്കി അമേരിക

Keywords:  Washington, News, World, America, Ban, Travel, COVID-19, Flight, Government, U.S. to end travel bans for vaccinated passengers
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia