ഫേസ്ബുക്ക് തീവ്രവാദം: യുഎസ് വിദ്യാര്‍ത്ഥിക്ക് ജാമ്യം നിഷേധിച്ചു
May 25, 2013, 12:14 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബോസ്റ്റണ്‍: തീവ്രവാദ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥിക്ക് യുഎസ് കോടതി ജാമ്യം നിഷേധിച്ചു. ഫേസ്ബുക്കില്‍ തീവ്രവാദത്തെ ന്യായീകരിച്ച് കവിതയെഴുതിയതിനെതുടര്‍ന്നാണ് മേതൂന്‍ സ്വദേശിയായ കാമറൂണ്‍ ഡി അംബ്രോസിയോ (18)യെ പോലീസ് അറസ്റ്റ് ചെയ്തത്. ബോസ്റ്റണ്‍ മാരത്തണില്‍ ബോംബ് സ്ഥാപിച്ചയാളേക്കാള്‍ കൂടുതല്‍ മോശമായിട്ടുള്ള പ്രവൃത്തിയാകും തന്നില്‍ നിന്നുണ്ടാവുക എന്ന് വ്യക്തമാക്കുന്ന കവിതയാണ് അംബ്രോസിയോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തത്.
മേയ് ഒന്നിനാണ് അംബ്രോസിയോയെ പോലീസ് അറസ്റ്റ് ചെയ്തത്. 20 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റമാണ് അംബ്രോസിക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം ജഡ്ജിയുടെ തീരുമാനത്തിനെതിരെ നിരവധി സംഘടനകള്‍ രംഗത്തെത്തി. അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് സംഘടനകള്‍ ആരോപിച്ചു. ദി സെന്റര്‍ ഫോര്‍ റൈറ്റ്‌സ് ആന്‍ഡ് ഫൈറ്റ് ഫോര്‍ ദി ഫ്യൂച്ചര്‍ എന്ന സംഘടനയുടെ നേതൃത്വത്തില്‍ അംബ്രോസിയുടെ അറസ്റ്റിനെതിരെ 70,000 ഒപ്പുകള്‍ ശേഖരിച്ച് അധികൃതര്‍ക്ക് കൈമാറിയിരുന്നു. അംബ്രോസിയെ ഉടനെ ജയിലില്‍ നിന്നും മോചിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
SUMMARY: Boston: A judge denied bail on Friday to a Massachusetts teenager who was arrested on terrorism charges after posting lyrics on his Facebook page suggesting he could do worse than the Boston Marathon bombers.
Keywords: World news, Cameron D'Ambrosio, 18-year-old, Aspiring rapper, Methuen, 30 miles (50 km), Boston, Arrested, May 1, Facebook,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.