9/11 ഇരകള്‍ക്ക് സൗദി അറേബ്യക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് അമേരിക്കന്‍ സെനറ്റ്

 


ADVERTISEMENT

വാഷിംഗ്ടണ്‍: (www.kvartha.com 20.05.2016) സെപ്റ്റംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതില്‍ ഇരകളായ അമേരിക്കക്കാര്‍ക്ക് സൗദ്യ അറേബ്യക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് അമേരിക്കന്‍ സെനറ്റ്. ഇക്കാര്യം വ്യക്തമാക്കി സെനറ്റ്  നിയമം പാസാക്കി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടി സ്വീകരിക്കാമെന്നാണ് നിയമം അനുശാസിക്കുന്നത്.

സെപ്റ്റംബര്‍ 11ലെ ആക്രമണത്തില്‍ തങ്ങള്‍ക്ക് ഉത്തരാവാദിത്തമില്ലെന്നാണ് സൗദിയുടെ ആവര്‍ത്തിച്ചുള്ള നിലപാട്. സെനറ്റ് പാസാക്കിയ നഷ്ടപരിഹാര ബില്‍ ജനപ്രതിനിധി സഭയും പാസാക്കിയാല്‍ ഇത് നിയമമാവും. ജസ്റ്റിസ് എഗയ്ന്‍സ്റ്റ് സ്‌പോണ്‍സേഴ്‌സ് ഓഫ് ടെററിസും ആക്ട് എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്.

ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ സ്വരത്തിലാണ് ബില്ലിനെ അനുകൂലിച്ചത്. ബില്‍ പാസാവുന്നതോടെ ഇരകള്‍ക്ക് സൗദിക്കെതിരെ നഷ്ടപരിഹാത്തിന് കേസ് നല്‍കാം. 28 പേജുള്ള ബില്ലാണ് സെനറ്റ് ഏകപക്ഷീയമായി പാസാക്കിയിരിക്കുന്നത്.

9/11 ഇരകള്‍ക്ക് സൗദി അറേബ്യക്കെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് അമേരിക്കന്‍ സെനറ്റ്

SUMMARY: The US Senate passed legislation on Tuesday that would allow victims of the Sept. 11 attacks to file lawsuits seeking damages from Saudi Arabia, setting up a potential showdown with the White House, which has threatened a veto.

Keywords: September terror attack, Saudi Arabia, Washington, Compensation, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia