US | ഇന്‍ഡ്യയ്ക്ക് റഷ്യയുമായുള്ള ബന്ധം മുന്‍നിര്‍ത്തി യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് പുടിനോട് ആവശ്യപ്പെടാന്‍ നരേന്ദ്ര മോദിക്ക് കഴിയുമെന്ന് യുഎസ്


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടണ്‍ ഡിസി: (KVARTHA) യുക്രൈന്‍ യുദ്ധം (Ukraine War) അവസാനിപ്പിക്കാന്‍ ഇന്‍ഡ്യയ്ക്ക് (India) സാധിക്കുമെന്ന് യുഎസ് (US). റഷ്യയുമായുള്ള (Russia) ഇന്‍ഡ്യയുടെ നല്ല ബന്ധം മുന്‍നിര്‍ത്തി, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ (Vladimir Putin) പുടിനെ യുദ്ധം അവസാനിപ്പിക്കുന്നതിന് പ്രേരിപ്പിക്കാന്‍ ഇന്‍ഡ്യന്‍ പ്രധാനമന്ത്രി (Prime Minister) നരേന്ദ്ര മോദിക്ക് (Narendra Modi) സാധിക്കുമെന്ന് വൈറ്റ് ഹൗസ് (White House) വക്താവ് (Spokesperson) കരീന്‍ ജീന്‍ പിയറി (Karine Jean-Pierre) പറഞ്ഞു.

യുക്രൈനിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ നടന്ന റഷ്യന്‍ മിസൈലാക്രമണത്തെ സൂചിപ്പിച്ച്, നിരപരാധികളായ കുട്ടികള്‍ കൊല്ലപ്പെട്ടതില്‍ മോദി ദു:ഖം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണിത്. കുട്ടികളുടെ മരണം വേദനാജനകവും ഭയാനകവുമാണെന്ന് പുടിനോട് നരേന്ദ്ര മോദി പറഞ്ഞിരുന്നു. രണ്ട് ദിന സന്ദര്‍ശനത്തിനായി മോദി റഷ്യയിലായിരിക്കെയാണ് യുഎസിന്റെ പ്രസ്താവന.
കീവിലെ കുട്ടികളുടെ ആശുപത്രിയില്‍ തിങ്കളാഴ്ച 41 പേരുടെ മരണത്തിനിടയാക്കിയ റഷ്യന്‍ മിസൈല്‍ ആക്രമണത്തെയാണ് ഇന്‍ഡ്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയിലെ പ്രസംഗത്തിനിടെ മോദി പരോക്ഷമായി വിമര്‍ശിച്ചത്. യുദ്ധത്തിലായാലും ഭീകരാക്രമണത്തിലായാലും ജീവന്‍ നഷ്ടമാകുന്നത് മാനവികതയില്‍ വിശ്വസിക്കുന്നവരെ വേദനിപ്പിക്കുന്നുവെന്നും ബോംബുകള്‍ക്കും ബുളറ്റുകള്‍ക്കുമിടയില്‍ സമാധാന ചര്‍ച്ച വിജയിക്കില്ലെന്ന് മോദി പറഞ്ഞു. രണ്ടര വര്‍ഷം പിന്നിടുന്ന റഷ്യയുടെ യുക്രൈന്‍ ആക്രമണത്തെ ഇന്‍ഡ്യ ഇതേവരെ അപലപിച്ചിട്ടില്ല. എന്നാല്‍, 2022 സെപ്റ്റംബറില്‍ പുടിനുമായുള്ള ചര്‍ച്ചയില്‍ 'ഇതു യുദ്ധത്തിന്റെ കാലമല്ലെ'ന്ന്‌മോദി പറഞ്ഞിരുന്നു.
തിങ്കളാഴ്ച കീവിലെ ആശുപത്രിയില്‍ റഷ്യ ബോംബിട്ടതിന് പിന്നാലെ പുടിനെ ആലിംഗനം ചെയ്യുന്ന ചിത്രം മോദി സമൂഹമാധ്യമത്തില്‍ പങ്കുവച്ചത് പാശ്ചാത്യലോകത്ത് വ്യാപക വിമര്‍ശനത്തിന് കാരണമായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തദാഹിയായ കുറ്റവാളിയെ കെട്ടിപ്പിടിക്കുന്ന ചിത്രം വലിയ നിരാശയുണ്ടാക്കുന്നുവെന്നാണ് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കി പ്രതികരിച്ചത്. യുഎസും ഇന്‍ഡ്യയുടെ റഷ്യാബന്ധത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രി ആക്രമണത്തെ മോദി പരാമര്‍ശിച്ചതെന്നാണ് നിഗമനം.
ചൊവ്വാഴ്ച (09.07.2024) റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ വിമര്‍ശനവുമായി സെലന്‍സ്‌കി രംഗത്തെത്തിയിരുന്നു. മോദിയുടെ സന്ദര്‍ശനം ഏറെ നിരാശയുണ്ടാക്കിയെന്നും സമാധാനശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണെന്നും സെലന്‍സ്‌കി പ്രതികരിച്ചു.
'യുക്രൈനിലെ ഏറ്റവും വലിയ കുഞ്ഞുങ്ങളുടെ ആശുപത്രിക്ക് നേരെയുണ്ടായ റഷ്യയുടെ മിസൈലാക്രമണത്തില്‍ യുക്രൈനില്‍ 37 പേരാണ് കൊല്ലപ്പെട്ടത്. മൂന്ന് കുഞ്ഞുങ്ങളുമുണ്ട്. 170 പേര്‍ക്കാണ് പരുക്കേറ്റത്. അര്‍ബുദരോഗികളെയാണ് ലക്ഷ്യമാക്കിയത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ് നിരവധി പേര്‍. അങ്ങനെയൊരു ദിവസം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ നേതാവ് ലോകത്തിലെ ഏറ്റവും രക്തക്കൊതിയനായ കുറ്റവാളിയെ ആലിംഗനം ചെയ്യുമ്പോള്‍ അത് അങ്ങേയറ്റം നിരാശയുണ്ടാക്കുന്നതും സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയുമാണെന്നാണ് സെലന്‍സ്‌കി പറഞ്ഞത്.
ഇതിന് പിന്നാലെയാണ് നിരപരാധികളായ കുട്ടികളുടെ മരണം വേദനാജനകവും ഭയാനകവുമാണെന്ന് പുടിനോട് മോദി പറഞ്ഞത്. അതേസമയം, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ബുധനാഴ്ച (10.07.2024) യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്.