Arrested | 'ഹോട് ഡോഗിനുള്ളില്‍ കൊകെയ്ന്‍ ഒളിപ്പിച്ച നിലയില്‍'; ഉപഭോക്താവിന്റെ പരാതിയില്‍ റെസ്റ്ററന്റ് ജീവനക്കാരന്‍ അറസ്റ്റില്‍
Jun 5, 2023, 09:26 IST
ADVERTISEMENT
വാഷിങ്ടണ്‍: (www.kvartha.com) ഹോട് ഡോഗിനുള്ളില്‍ ചെറിയ പ്ലാസ്റ്റിക് ബാഗില്‍ കൊകെയ്ന്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയെന്ന ഉപഭോക്താവിന്റെ പരാതിയില്‍ റെസ്റ്ററന്റ് ജീവനക്കാരന്‍ അറസ്റ്റില്‍. ജെഫ്രി ഡേവിഡ് സലാസര്‍ (54) എന്നയാളെയാണ് എസ്പനോള പൊലീസ് അറസ്റ്റ് ചെയ്തത്. യുഎസിലെ ന്യൂ മെക്സികോയിലാണ് സംഭവം.
പൊലീസ് പറയുന്നത്: ജീവനക്കാരന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ നഷ്ടപ്പെട്ട കൊകെയ്ന്‍ പൊതി ഭക്ഷണം വാങ്ങാനെത്തിയ സ്ത്രീയുടെ ഹോട് ഡോഗിനുള്ളില്‍ വീഴുകയായിരുന്നു. അശ്രദ്ധമായി ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ് കൊകെയ്ന്‍ ഭക്ഷണത്തില്‍ വീണത്.
യുവതി ഭക്ഷണം വാങ്ങി വീട്ടില്‍ തിരിച്ചെത്തി ഹോട് ഡോഗ് കഴിക്കുന്നതിനിടെയാണ് കൊകെയ്ന്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. റെസ്റ്ററന്റിന്റെ പാര്‍കിംഗ് ലോടില്‍ നിന്നുമാണ് തനിക്ക് കൊകെയ്ന്‍ ലഭിച്ചതെന്ന് സലാസര്‍ കുറ്റം സമ്മതിച്ചു.
Keywords: US, News, World, Restaurant, Employee, Arrested, Cocaine, Found, Customer, Hot Dog, Compalint.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

