ചൈനയെ വിരട്ടി അമേരിക; റഷ്യയെ പിന്തുണച്ചാല്‍ അതിന്റെ പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് ബൈഡന്‍
Mar 19, 2022, 10:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടണ്‍: (www.kvartha.com 19.03.2022) യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യയെ പിന്തുണച്ചാല്‍ അതിന്റെ പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന് മുന്നറിയിപ്പ് നല്‍കി അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയുടെ പാത പിന്തുടര്‍ന്ന് തായ് വാനില്‍ അധിനിവേശം നടത്താന്‍ ചൈന പദ്ധതിയിടുന്നുവെങ്കില്‍ ആ പദ്ധതി എത്രയും പെട്ടന്ന് ഉപേക്ഷിക്കണമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുക്രൈന്‍ വിഷയത്തില്‍ ചൈന ഏത് പക്ഷത്താണ് നില്‍ക്കുന്നതെന്ന് ലോകം ശ്രദ്ധിക്കുന്നുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

റഷ്യയെ പിന്തുണച്ചാല്‍ വലിയ വില നല്‍കേണ്ടിവരും. റഷ്യ ജൈവായുധം പ്രയോഗിക്കാനുള്ള സാധ്യത ഈ ഘട്ടത്തിലും തള്ളിക്കളയാനായിട്ടില്ല. ഈ സാഹചര്യത്തില്‍ റഷ്യയെ പിന്തുണയ്ക്കുന്നത് ചൈനയ്ക്ക് ഒട്ടും നല്ലതാകില്ലെന്നും അമേരിക മുന്നറിയിപ്പ് നല്‍കി.
വീഡിയോ കോള്‍ വഴിയാണ് ജോ ബൈഡനും ഷി ജിന്‍ പിങും കൂടിക്കാഴ്ച നടത്തിയതെന്നും ഇരുവരുടെയും ചര്‍ച ഒരു മണിക്കൂറും 15 മിനിറ്റും നീണ്ടുനിന്നതായും മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നു. യുക്രൈന്‍ യുദ്ധം തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് ചൈന അമേരികയെ അറിയിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു. അതേസമയം യുക്രൈന്‍ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോഴും കെഴ്സണ്‍ ഒഴികെ പ്രധാന നഗരങ്ങളൊന്നും പിടിച്ചെടുക്കാന്‍ റഷ്യക്കായിട്ടില്ല.
Keywords: Washington, News, World, Ukraine, Russia, War, America, US president Joe Biden warns China’s Xi Jinping against helping Russia over Ukraine.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.