Found Guilty | അനധികൃതമായി തോക്ക് കൈവശം വെച്ചുവെന്ന കേസില്‍ അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരനെന്ന് കോടതി; പരമാവധി 25 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഡെലവേറിലേ ഫെഡറല്‍ കോടതിയിലെ ജൂറിയാണ് മൂന്ന് ചാര്‍ജുകളില്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്
25 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്
ശിക്ഷ പിന്നീട് വിധിക്കും.
ന്യൂയോര്‍ക്: (KVARTHA) അനധികൃതമായി തോക്ക് കൈവശം വെച്ചുവെന്ന കേസില്‍ അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരനെന്ന് കോടതി. ഡെലവേറിലേ ഫെഡറല്‍ കോടതിയിലെ ജൂറിയാണ് മൂന്ന് ചാര്‍ജുകളില്‍ ഹണ്ടര്‍ ബൈഡന്‍(54) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. 25 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ശിക്ഷ പിന്നീട് വിധിക്കും. അമേരികന്‍ ചരിത്രത്തിലാദ്യമായാണ് സിറ്റിങ് പ്രസിഡന്റിന്റെ മകനെതിരെ ജസ്റ്റിസ് ഡിപാര്‍ട്‌മെന്റ് കുറ്റം ചുമത്തിയത്. 12 അംഗ ജൂറി അംഗങ്ങളാണ് ശിക്ഷ വിധിച്ചത്.
2018ല്‍ തോക്ക് വാങ്ങുന്ന സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കി, ലഹരി ഉപയോഗം മറച്ചുവെച്ചു, ലഹരി പദാര്‍ഥം ഉപയോഗിച്ചിരുന്ന സമയത്ത് തോക്ക് കൈവശം വെച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ചുമത്തിയത്. ഈ കേസില്‍ ഇനി ഹണ്ടര്‍ ബൈഡന്‍ വിചാരണ നേരിടണം.
അമേരികയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ക്ക് തോക്ക് കൈവശം വെയ്ക്കാനാവില്ലെന്നാണ് നിയമം. 2018ലെ കേസിലാണ് ഹണ്ടര്‍ ബൈഡനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഡെലവെയറിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. തോക്ക് നിയമ ലംഘനത്തിന് പരമാവധി ശിക്ഷ 25 വര്‍ഷം തടവാണ്. 2024 ലെ അമേരികന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഈ കേസ് ജോ ബൈഡന് തലവേദനയായേക്കും.
രാഷ്ട്രീയ സമ്മര്‍ദം കാരണമാണ് ഈ കേസെന്ന് ഹണ്ടര്‍ ബൈഡന്റെ അഭിഭാഷകന്‍ ആബെ ലോവല്‍ സിഎന്‍എന്നിന് നല്‍കിയ അഭിമുഖത്തില്‍ വിമര്‍ശിച്ചിരുന്നു. 11 ദിവസം ഹണ്ടര്‍ ബൈഡന്‍ തോക്ക് കൈവശം വെച്ചത് പൊതു സുരക്ഷയ്ക്ക് ഭീഷണിയായിരുന്നില്ല, മറിച്ച് ഒരു പ്രോസിക്യൂടര്‍, രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങുന്നത് നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് ഗുരുതരമായ ഭീഷണിയാണ്- എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.
നേരത്തെ നികുതി വെട്ടിപ്പ് കേസും ഹണ്ടര്‍ ബൈഡനെതിരെ ഉയര്‍ന്നുവന്നിരുന്നു. 10 ലക്ഷം ഡോളറിന്റെ വരുമാനത്തിന് രണ്ടു വര്‍ഷം നികുതി നല്‍കിയില്ലെന്നാണ് കേസ്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിയോഗിച്ച അഭിഭാഷകന്‍ ഡേവിഡ് വെയ്‌സാണ് ഹണ്ടര്‍ ബൈഡനെതിരായ ആരോപണം അന്വേഷിച്ചത്. 2017, 2018 വര്‍ഷങ്ങളില്‍ ടാക്‌സില്‍ വെട്ടിപ്പ് നടത്തി എന്നാണ് കേസ്. ഈ കേസ് അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപബ്ലികന്‍ പാര്‍ടി ഉന്നയിക്കാനിരിക്കെയാണ് തോക്ക് കേസ് കൂടി വന്നത്.
