Election | യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ്; 5 ഇന്‍ഡ്യന്‍ വംശജര്‍ ജനവിധി തേടുന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടന്‍: (www.kvartha.com) യുഎസ് ഇടക്കാല തിരഞ്ഞെടുപ്പില്‍ അഞ്ച് ഇന്‍ഡ്യന്‍ വംശജര്‍ ജനവിധി തേടുന്നു. നിലവില്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളായ അമിത് ബേറ, രാജ കൃഷ്ണമൂര്‍ത്തി, റോ ഖന്ന, പ്രമീള ജയപാല്‍ എന്നിവരാണ് ജനപ്രതിനിധിസഭയിലേക്ക് എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

ഡെമോക്രാറ്റിക് പാര്‍ടി അംഗങ്ങളായ ഈ അഞ്ചുപേര്‍ക്കും അഭിപ്രായ വോടെടുപ്പുകള് പ്രകാരം മികച്ച ജയസാധ്യത ഉണ്ട്. ബിസിനസുകാരനായ ശ്രീ തനേദര്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായി മിഷിഗനില്‍ ജനവിധി തേടുന്നു. ബേറ ആറാം വട്ടമാണ് മത്സരിക്കുന്നത്. ഖന്ന, കൃഷ്ണമൂര്‍ത്തി, പ്രമീള ജയപാല്‍ എന്നിവര്‍ തുടര്‍ചയായ നാലാം വട്ടവും. എല്ലാവരും ജയിച്ചാല്‍ യുഎസ് ജനപ്രതിനിധിസഭയിലെ ഇന്‍ഡ്യക്കാരുടെ എണ്ണം അഞ്ചായി ഉയരും.
Keywords: Washington, News, World, Election, US midterm elections 2022; 5 Indians in competition.