താലിബാന് തീവ്രവാദികളുടെ മൃതദേഹത്തില്‍ യുഎസ് സൈനീകരുടെ മൂത്ര വിസര്‍ജ്ജനം
Jan 12, 2012, 10:53 IST
ADVERTISEMENT
വാഷിംഗ്ടണ്‍: അഫ്ഗാനില്‍ വധിക്കപ്പെട്ട താലിബാന് തീവ്രവാദികളെന്ന് മുദ്രകുത്തിയവരുടെ മൃതദേഹങ്ങളില്‍ യു.എസ് സൈനീകര്‍ മൂത്ര വിസര്‍ജ്ജനം നടത്തുന്നതിന്റെ വീഡിയോ പുറത്തായി. വീഡിയോ വിവാദമായതിനെ തുടര്‍ന്ന് വീഡിയോ ദൃശ്യത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് യുഎസ് മറൈന്‍ കോര്‍പ്സ് വ്യക്തമാക്കി. ഇന്റര്‍നെറ്റിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. മൂന്ന് താലിബാന് തീവ്രവാദികളുടെ മൃതദേഹങ്ങളില്‍ യുഎസ് സൈനിക യൂണിഫോം ധരിച്ച നാല് പേര് മൂത്രവിസര്‍ജ്ജനം നടത്തുന്നതാണ് വീഡിയോ. ദൃശ്യത്തിന്റെ ഉറവിടത്തെക്കുറിച്ചോ വിശ്വാസ്യതയെക്കുറിച്ചോ ഇതുവരെ സ്ഥിരീകരണം നടത്തിയിട്ടില്ലെന്ന് യുഎസ് മറൈന്‍ കോര്‍പ്സ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. സൈന്യത്തിന്റെ മൂല്യത്തിന് നിരക്കുന്ന പ്രവര്‍ത്തിയല്ല ഇതെന്നും എല്ലാ സൈനികരുടെയും സ്വഭാവത്തിന്റെ സൂചകമായി ദൃശ്യത്തെ കാണരുതെന്നും പ്രസ്താവനയില്‍ പറയുന്നു. വീഡിയോ പുറത്തായതിനെത്തുടര്‍ന്ന് നിരവധി മുസ്ലീം സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
English Summery
The U.S. Marine Corps is investigating a video that surfaced online today in which several Marines appear to urinate on the corpses of suspected Taliban fighters. The video, which is less than a minute long, appears to show four men in uniform looking around before urinating on three dead bodies, at least one of the men chuckles as they do so.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.