യുഎസ് വ്യോമാക്രമണത്തില്‍ 553 പോരാളികള്‍ കൊല്ലപ്പെട്ടു

 


ബെയ്‌റൂട്ട്: (www.kvartha.com 24.10.2014) സിറിയയില്‍ യുഎസിന്റെ നേതൃത്വത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 553 പോരാളികള്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി സംഘടന. 32 സാധാരണക്കാരും ബോംബ് വര്‍ഷത്തില്‍ കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ടവരില്‍ 464 പേര്‍ ഇസ്ലാമിക് സ്‌റ്റേറ്റിലേയും അല്‍ ക്വയ്ദയിലേയും പോരാളികളാണ്. അല്‍ ക്വയ്ദയുടെ സഹോദര സംഘടനയായ അല്‍ നുസ്‌റ ഫ്രണ്ടിലെ 57 പോരാളികളും യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മരിച്ച സാധാരണക്കാരില്‍ കുട്ടികളും 5 സ്ത്രീകളും ഉള്‍പ്പെടും.
യുഎസ് വ്യോമാക്രമണത്തില്‍ 553 പോരാളികള്‍ കൊല്ലപ്പെട്ടു
ജൂലൈ മുതലാണ് യുഎസ് ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ ഇറാഖില്‍ വ്യോമാക്രമണം തുടങ്ങിയത്. തുടര്‍ന്ന് സെപ്റ്റംബറില്‍ സിറിയയിലേയ്ക്കും യുഎസ് വ്യോമാക്രമണം വ്യാപിപ്പിച്ചു. അറബ് രാജ്യങ്ങളുടേയും ബ്രിട്ടന്‍, ഓസ്‌ട്രേലിയ തുടങ്ങി നിരവധി പാശ്ചാത്യ രാജ്യങ്ങളുടേയും പിന്തുണയോടെയാണ് ആക്രമണങ്ങള്‍ നടക്കുന്നത്.

SUMMARY: Beirut: Air strikes by US-led forces have killed 553 Islamist fighters and 32 civilians during a month-long campaign in Syria, a monitoring group which tracks the violence said on Thursday.

Keywords: Beirut, Syria, ISISL, Us, Airstrikes, Killed, Fighters, Al Qaeda,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia