യുഎസ് പ്രതിരോധ സെക്രട്ടറിയുടെ വിമാനത്തിന് തകരാറ്; ബ്രിട്ടനിൽ അടിയന്തരമായി നിലത്തിറക്കി

 
US Defense Secretary Pete Hegseth's Military Aircraft Makes Emergency Landing in Britain Due to Windshield Crack
Watermark

Photo Credit: X/Pete Hegseth

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● വിമാനം അമേരിക്ക ലക്ഷ്യമാക്കി പോകുന്നതിനിടെ വിൻഡ് ഷീൽഡിൽ വിള്ളൽ രൂപപ്പെടുകയായിരുന്നു.
● അറ്റ്‌ലാൻ്റിക് സമുദ്രത്തിന് മുകളിൽ അയർലൻഡിൻ്റെ വ്യോമ മണ്ഡലത്തിൽ വെച്ചാണ് സാങ്കേതിക തകരാറ് നേരിട്ടത്.
● വിമാനം 35000 അടിയിൽ നിന്ന് പതിനായിരം അടിയിലേക്ക് വേഗത്തിൽ താഴേക്കിറക്കി.
● അടിയന്തര ഘട്ടത്തിൽ പൈലറ്റ് '7700' എന്ന സാർവ്വദേശീയ കോഡ് നൽകി.
● വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് പെൻ്റഗൺ സ്ഥിരീകരിച്ചു.

ലണ്ടന്‍: (KVARTHA) യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സഞ്ചരിച്ചിരുന്ന അമേരിക്കൻ സൈനിക വിമാനത്തിന് സാങ്കേതിക തകരാറുണ്ടായതിനെ തുടർന്ന് ബ്രിട്ടനിൽ അടിയന്തരമായി നിലത്തിറക്കി. ബുധനാഴ്ചയാണ് (15.10.2025) സംഭവം. ബ്രസ്സൽസിലേക്കുള്ള ഒരു ഹ്രസ്വ യാത്ര കഴിഞ്ഞ് അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു പ്രതിരോധ സെക്രട്ടറി. വിമാനം അമേരിക്ക ലക്ഷ്യമാക്കി പോവുന്നതിനിടെ വിൻഡ് ഷീൽഡിൽ വിള്ളൽ രൂപപ്പെടുകയായിരുന്നു. ഇതോടെ വിമാനം ബ്രിട്ടനിൽ അടിയന്തരമായി ഇറക്കുകയായിരുന്നു.

Aster mims 04/11/2022

പൈലറ്റ് നൽകിയത് '7700' കോഡ്

അറ്റ്‌ലാൻ്റിക് സമുദ്രത്തിന് മുകളിൽ, അയർലൻഡിൻ്റെ വ്യോമ മണ്ഡലത്തിൽ വച്ചാണ് സൈനിക വിമാനത്തിന് സാങ്കേതിക തകരാറ് നേരിട്ടത്. വിമാനം വളരെ വേഗത്തിൽ 35000 അടിയിൽ നിന്ന് പതിനായിരം അടിയിലേറെ താഴേയ്ക്ക് ഇറക്കിയെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ ബോയിംഗ് സി 32 എ വിമാനം സഫ്‌ലോക്കിലെ യുഎസ് ബേസിലേക്ക് അടിയന്തരമായി നിലത്തിറക്കി.

അടിയന്തര ഘട്ടത്തിൽ പൈലറ്റ് നൽകുന്ന '7700' എന്ന കോഡാണ് യുഎസ് സൈനിക വിമാനം നൽകിയത്. എൻജിൻ തകരാറ്, ക്യാബിനിലെ മർദ്ദം സംബന്ധിച്ച തകരാറുകൾ, മെഡിക്കൽ എമർജൻസികൾ എന്നിവയ്ക്ക് എടിസിയിലേക്ക് നൽകുന്ന സാർവ്വദേശീയ കോഡാണ് ഈ '7700'.


പ്രതിരോധ സെക്രട്ടറി സുരക്ഷിതൻ

അപ്രതീക്ഷിതമായി ലാൻ്റിംഗ് നടത്തിയതായി പെൻ്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും പെൻ്റഗൺ വക്താവ് ഷോൺ പാർനെൽ എക്സിലെ കുറിപ്പിൽ വിശദമാക്കി. സാങ്കേതിക തകരാറ് അനുഭവപ്പെടുമ്പോഴുള്ള സാധാരണ നടപടി ക്രമങ്ങളുടെ ഭാഗമായാണ് അടിയന്തരമായി നിലത്തിറക്കിയതെന്നാണ് പെൻ്റഗൺ വിശദമാക്കുന്നത്.

നാറ്റോയുടെ (North Atlantic Treaty Organization) പ്രതിരോധ മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുക്കാനായാണ് പീറ്റ് ഹെഗ്സെത്ത് ബ്രസ്സൽസിലേക്ക് പോയത്. മുതിർന്ന ഉദ്യോഗസ്ഥരെ വഹിച്ചുകൊണ്ടുള്ള അമേരിക്കൻ സൈനിക വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങളുണ്ടാകുന്നത് ഇതാദ്യമല്ല. ഈ വർഷം തുടക്കത്തിൽ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ മ്യൂണിക്കിലേക്ക് കൊണ്ടുപോയിരുന്ന യുഎസ് വ്യോമസേന വിമാനത്തിന് സാങ്കേതിക പ്രശ്നം നേരിട്ടതിനെ തുടർന്ന് വാഷിംഗ്ടണിലേക്ക് മടങ്ങേണ്ടി വന്നിരുന്നു.
 

മുതിർന്ന യുഎസ് ഉദ്യോഗസ്ഥരുടെ യാത്രാവിമാനങ്ങൾ തുടർച്ചയായി തകരാറിലാവുന്നത് സുരക്ഷാ വീഴ്ചയാണോ? നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.

Article Summary: US Defense Secretary Pete Hegseth's aircraft made an emergency landing in Britain due to a windshield crack.

#USSecretary #EmergencyLanding #PeteHegseth #MilitaryAircraft #TechnicalFault #UK

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script