കെയ്‌റോ: തീവ്രവാദികളെ പിടികൂടാനായി രണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ യുഎസ് കമാന്റോകള്‍ റെയ്ഡ് നടത്തി. ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് യുഎസിന്റെ നേവി സീലുകള്‍ റെയ്ഡ് നടത്തിയത്. സോമാലി നഗരത്തില്‍ നടത്തിയ റെയ്ഡില്‍ തീവ്രവാദികളെ പിടികൂടിയതായാണ് റിപോര്‍ട്ട്. ട്രിപ്പോളിയില്‍ നടത്തിയ റെയ്ഡില്‍ അല്‍ ക്വയ്ദ തലവനെ പിടികൂടി. എഫ്.ബി.ഐയും സി.ഐ.എയും സം യുക്തമായാണ് റെയ്ഡ് നടത്തിയത്.
1998ല്‍ കെനിയയിലേയും താന്‍സാനിയയിലേയും യുഎസ് എംബസികളില്‍ ബോംബാക്രമണം നടത്തിയ ലിബിയന്‍ തീവ്രവാദി അബു അനസ് അല്‍ ലിബിയാണ് പിടിയിലായത്. 5 ദശലക്ഷം ഡോളറാണ് ഇയാളുടെ തലയ്ക്ക് വിലയിട്ടിരുന്നത്.
സോമാലിയ റെയ്ഡ് ഒരാഴ്ചയ്ക്ക് മുന്‍പ് പദ്ധതിയിട്ടതാണെന്ന് അധികൃതര്‍ വ്യക്തമാക്കി. നെയ്‌റോബിയിലെ വെസ്റ്റ്‌ഗേറ്റ് മാളില്‍ നടന്ന തീവ്രവാദി ആക്രമണത്തെതുടര്‍ന്നായിരുന്നു തീരുമാനം. ബരാവെ നഗരത്തിലുണ്ടായ റെയ്ഡില്‍ ഏതാനും അല്‍ ശബാബ് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായാണ് റിപോര്‍ട്ട്. അല്‍ ശബാബ് മേധാവിയും ഇതില്‍ ഉള്‍പ്പെടുമെന്നാണ് വിവരം. എന്നാല്‍ കൊല്ലപ്പെട്ടത് ആരൊക്കെയാണെന്ന് തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ നേവി സീലുകള്‍ പിന്മാറണമെന്ന് സോമാലി അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. സോമാലി അധികൃതരുടെ സമ്മദ്ദത്തെതുടര്‍ന്ന് സീലുകള്‍ അര്‍ദ്ധരാത്രി തന്നെ മടങ്ങുകയായിരുന്നു.
SUMMARY: Cairo: American commandos carried out raids Saturday in two far-flung African countries in a powerful flex of military muscle aimed at capturing fugitive terrorist suspects. Navy SEALs emerged before dawn from the Indian Ocean to attack a seaside villa in a Somali town known as a gathering point for militants, while American troops assisted by FBI and CIA agents seized a suspected leader of al-Qaida on the streets of Tripoli, Libya.
Keywords: World news, Al-Qaeda, Libya, United States of America, Tripoli, 1998 United States embassy bombings, United States Armed Forces

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.