ഫോര്‍ട്ട് കാര്‍സണ്‍(കൊളറാഡോ): (www.kvartha.com 16/02/2015) കൊളറാഡോയിലെ ഫോര്‍ട്ട് കാര്‍സണില്‍ തമ്പടിച്ചിട്ടുള്ള നാലായിരത്തിലേറെ യുഎസ് സൈനീകര്‍ കുവൈറ്റിലേയ്ക്ക് നീങ്ങുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെയുള്ള യുദ്ധത്തില്‍ പങ്കാളിയാകുന്നതിനാണിവര്‍ കുവൈറ്റിലെത്തുന്നത്. ഇതോടെ മേഖലയില്‍ ഏറ്റവും കൂടുതല്‍ യുഎസ് സൈനീകരുള്ള രാജ്യമായി മാറും കുവൈറ്റ്.
ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ സൈനീക നടപടി സ്വീകരിക്കുന്നതിന് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ അമേരിക്കന്‍ കോണ്‍ഗ്രസിനോട് അനുമതി തേടിയതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവ വികാസം.
അതേസമയം ഇറാഖിലും അഫ്ഗാനിസ്ഥാനിലും നടത്തിയ വിപുലമായ സൈനീക നടപടിക്ക് സമാനമല്ല ഈ സൈനീക നീക്കമെന്നും ഒബാമ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അടുത്ത മൂന്ന് വര്‍ഷമെങ്കിലും ഐസിലിനെതിരെ സൈനീക നടപടി സ്വീകരിക്കേണ്ടിവരുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
2011ല്‍ ഇറാഖ് യുദ്ധം അവസാനിപ്പിച്ചപ്പോള്‍ തന്നെ യുഎസ് കുവൈറ്റില്‍ സൈനീകരെ വിന്യസിച്ചിരുന്നു. അവരില്‍ ഫോര്‍ട്ട് കാര്‍സണിലെ രണ്ട് യൂണിറ്റ് സൈനീകരും ഉള്‍പ്പെട്ടിരുന്നു. മിഡില്‍ ഈസ്റ്റിലെ യുഎഇ, ജോര്‍ദ്ദാന്‍ തുടങ്ങിയ രാജ്യങ്ങളിലെ സൈനീകര്‍ക്ക് പരിശീലനം നല്‍കി വരികയായിരുന്നു ഇവര്‍.
ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ യുദ്ധത്തില്‍ പങ്കാളികളാണ് യുഎഇയും ജോര്‍ദ്ദാനും.
SUMMARY: Fort Carson, Colorado: More than 4,000 American troops based at Fort Carson, Colorado, are heading to Kuwait, where they will take over as one of the United States’ largest ground forces in the region after President Barack Obama asked Congress to authorise military action against Daesh militants.
Keywords: Kuwait, UAE, Jordan, U.S, Islamic State, Militants, Troops,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.