Body Found | 'കാണാതായ 2 വയസുകാരന്റെ മൃതദേഹം ചീങ്കണ്ണിയുടെ വായില്‍ നിന്ന് കണ്ടെത്തി'; മാതാവ് കുത്തേറ്റ് മരിച്ച നിലയില്‍
Apr 2, 2023, 16:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഫ്ലോറിഡ: (www.kvartha.com) കാണാതായ രണ്ടുവയസുകാരന്റെ മൃതദേഹം ചീങ്കണ്ണിയുടെ വായില്‍ നിന്ന് കണ്ടെത്തിയതായി റിപോര്‍ട്. ടെയ്ലന് മോസ്ലിയെന്ന കുട്ടിയാണ് മരിച്ചത്. ഫ്ലോറിഡയിലാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാവായ പശുന് ജെഫറിയെ(20) അപാര്ട്മെന്റില് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു എന്നും ഇതിന് പിന്നാലെയാണ് കുട്ടിയെ കാണായതെന്നും റിപോര്‍ടുകള്‍ വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: സെന്റ് പീറ്റേഴ്സ്ബര്‍ഗ് അപാര്ട്മെന്റില് അമ്മ പശുന് ജെഫറിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് കുട്ടിയെ കാണാതായത്. വെള്ളിയാഴ്ചയാണ് ടെയ്ലന് മോസ്ലിയെ കാണാതായതായി പരാതി ലഭിച്ചത്. മിസ് ജെഫറി മരിച്ച നിലയില്‍ കണ്ടെത്തിയ അപാര്ട്മെന്റില് നിന്ന് അല്‍പ്പം അകലെ നിന്നാണ് ചീങ്കണ്ണിയുടെ വായില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയത്.
മിസ് ജെഫറിയുടെയും അവരുടെ ഇളയ മകന്റെയും മരണത്തില്‍ കുട്ടിയുടെ പിതാവ് തോമസ് മോസ്ലിക്കെതിരെ കൊലപാതക കുറ്റം ചുമത്തിയിട്ടുണ്ട്. കുട്ടിയുടെ മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കുട്ടിയുടെ കൈകളിലും കൈകാലുകളിലും മുറിവുകളുണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: News, World, Death, Boy, Body Found, Police, Found Dead, US: Body Of Missing 2-Year-Old Found In Alligator's Mouth.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.