യാസീന്‍ അല്‍-സൂരിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10 മില്യണ്‍ ഡോളര്‍

 


യാസീന്‍ അല്‍-സൂരിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10 മില്യണ്‍ ഡോളര്‍
വാഷിംഗ്ടണ്‍: ഭീകരസംഘടനയായ അല്‍ക്വയ്ദയ്ക്ക് സാമ്പത്തീക സഹായം നല്‍കുന്ന ഇറാന്‍ സ്വദേശി യാസീന്‍ അല്‍-സൂരിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് യു.എസ് 10 മില്യണ്‍ ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചു. 2005 മുതല്‍ ഇറാന്‍ സര്‍ക്കാരിന്റെ ഒത്താശയോടെ അല്‍ സൂരി അല്‍ക്വയ്ദയ്ക്ക് സഹായങ്ങള്‍ എത്തിക്കുന്നുണ്ടെന്നാണ്‌ യു.എസ് അധികൃതര്‍ ആരോപിക്കുന്നത്. എസേഡിന്‍ അബ്ദുള്‍ അസീസ് ഖലീല്‍ എന്നാണ്‌ അല്‍സൂരിയുടെ യഥാര്‍ത്ഥ പേരെന്നും ഇയാള്‍ സിറിയന്‍ വംശജനുമാണെന്നാണ്‌ യു.എസിന്റെ വാദം. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ഇറാഖ് എന്നിവിടങ്ങളിലേക്ക് മദ്ധ്യപൂര്‍വ്വദേശത്തുനിന്നും പണവും ആളുകളേയും എത്തിക്കുന്നവരില്‍ പ്രധാനിയാണ്‌ അല്‍സൂരി എന്നും യു.എസ് ആരോപിക്കുന്നു.

English Summery
Washington: The United States on Thursday announced it was establishing a reward of up to $10 million for information leading to Yasin al-Suri, who it accused of operating from Iran as a facilitator and financier for al Qaeda. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia