മിസൈലിന് പിന്നില്‍ ഇസ്രായേല്‍; പരീക്ഷണമായിരുന്നുവെന്ന് വിശദീകരണം

 


ADVERTISEMENT

ദമാസ്‌ക്കസ്: സിറിയയ്‌ക്കെതിരെ മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നില്‍ ഇസ്രായേല്‍. എന്നാല്‍ ആക്രമണമല്ല, മറിച്ച് ആയുധപരിശീലനത്തിന്റെ ഭാഗമായിട്ട് നടത്തിയ മിസൈല്‍ വിക്ഷേപണമായിരുന്നുവെന്നാണ് ഇസ്രായേലിന്റെ വിശദീകരണം.

ചൊവ്വാഴ്ച രാവിലെ ഇസ്രായേല്‍ സമയം 9.15 നാണ് മിസൈല്‍ വിക്ഷേപിച്ചതെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. മിസൈല്‍ പതിച്ചത് സിറിയന്‍ പ്രദേശത്താണെന്ന വാദവും ഇസ്രായേല്‍ തള്ളി. മിസൈല്‍ പതിച്ചത് കടലിലാണെന്നാണ് അവരുടെ വാദം. അതേസമയം സിറിയയിലാണ് മിസൈല്‍ പതിച്ചതെന്ന കാര്യം റഷ്യയും സിറിയയും പിന്നീട് തിരുത്തുകയും ചെയ്തു. ഇതോടെ വലിയൊരു ആശങ്കയാണ് വഴിമാറപ്പോയത്.
മിസൈലിന് പിന്നില്‍ ഇസ്രായേല്‍; പരീക്ഷണമായിരുന്നുവെന്ന് വിശദീകരണം
നേരത്തെ സിറിയയ്‌ക്കെതിരെ ആക്രമണം നടന്നതായി റഷ്യയാണ് ആദ്യം സ്ഥിരീകരിച്ചത്. മോസ്‌കോ സമയം രാവിലെ 10.16 ന് രണ്ട് മിസൈലാക്രമണങ്ങള്‍ സിറിയക്കെതിരെ നടന്നതായി റഷ്യയുടെ മിസൈല്‍ മുന്നറിയിപ്പ് സംവിധാനത്തിലൂടെയാണ് വ്യക്തമായത്. മിസൈല്‍ പതിച്ച് സിറിയയിലെ ഗ്യാസ് പൈപ്പുകള്‍ പൊട്ടിയതായും റഷ്യ പുറത്തുവിട്ടിരുന്നു. ആക്രമണം സിറിയയ്‌ക്കെതിരായിരുന്നുവെന്ന കാര്യം പിന്നീടാണ് റഷ്യ തിരുത്തിയത്.

Related News: 
സിറിയയ്ക്ക് നേരെ മിസൈല്‍ ആക്രമണം നടന്നതായി റിപോര്‍ട്ട്

Keywords : Israel, Attack, Syria, World, Russia, Missile, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia