SWISS-TOWER 24/07/2023

അല്‍ ജസീറ അഭിമുഖത്തിനിടെ യുഎന്‍ വക്താവ് പൊട്ടിക്കരഞ്ഞു

 


ADVERTISEMENT

ഗാസ സിറ്റി: (www.kvartha.com 31.07.2014) ഒരു നിമിഷം അദ്ദേഹം കണ്ണീരടക്കാന്‍ പ്രയാസപ്പെട്ടു. തൊണ്ടയില്‍ ശബ്ദം കുടുങ്ങി, ആത്മസം യമനം പാലിക്കാന്‍ പാടുപെട്ടു. അല്‍ജസീറ അഭിമുഖത്തിനിടെ യുഎന്‍ വക്താവ് ക്രിസ് ഗന്നസ് തേങ്ങിക്കരയുന്ന കാഴ്ചയ്ക്കാണ് പിന്നീട് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. ഇസ്രായേല്‍ കൂട്ടക്കുരുതിയില്‍ ഗാസയില്‍ കൊല്ലപ്പെട്ട കുട്ടികളെക്കുറിച്ച് ചര്‍ച്ചചെയ്യുമ്പോഴായിരുന്നു ഇത്.

ബിബിസിയിലെ റിപോര്‍ട്ടറായിരുന്നു ഗന്നസ്. ഇപ്പോള്‍ യുഎന്‍ റിലീഫ് ആന്റ് വര്‍ക്ക്‌സ് ഏജന്‍സിക്കുവേണ്ടി പ്രവര്‍ത്തിച്ചുവരികയാണ്.

ഗാസയിലെ യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പിനുനേരെയുണ്ടായ ഇസ്രായേല്‍ ഷെല്ലാക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇവരില്‍ ഭൂരിഭാഗവും കുട്ടികളായിരുന്നു. ഉറങ്ങിക്കിടന്ന കുട്ടികളാണ് ആക്രമണത്തിനിരകളായത്. 3300 പലസ്തീനികളാണ് ഈ സ്‌കൂളില്‍ അഭയം തേടിയിരുന്നത്.

അല്‍ ജസീറ അഭിമുഖത്തിനിടെ യുഎന്‍ വക്താവ് പൊട്ടിക്കരഞ്ഞു


SUMMARY:
For a moment, he holds back the tears, coughing and blinking hard, trying to maintain his professional composure.

Keywords: Gaza, Palestine, Israel, Children's death, Breakdown, UN spokesman,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia