മ്യാന്മറിലെ മുസ്ലീം നരഹത്യ; യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു
Jul 28, 2012, 13:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മേഖലയില്‍ നടന്ന വര്‍ഗീയ സംഘട്ടനത്തിന്റെ മറപിടിച്ച് ഭരണകൂടവും ബുദ്ധമത സംഘടനകളും റോഹിന്‍ ഗയ വിഭാഗത്തില്‍പെട്ട മുസ്ലീങ്ങള്‍ക്കെതിരെ തിരിയുകയാണെന്നും യുഎന്‍ ആരോപിച്ചു. കഴിഞ്ഞ ജൂണ്‍ മുതല്‍ രാജ്യത്ത് നടക്കുന്ന കലാപത്തില്‍ 78 പേര്‍ കൊല്ലപ്പെടുകയും 70,000ത്തിലേറെ പേര്‍ക്ക് വീടുകള്‍ നഷ്ടമായെന്നുമാണ് ഔദ്യോഗീക റിപോര്‍ട്ട്. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ അതിലേറെയാണെന്ന് നാവി പിള്ളൈ പ്രസ്താവനയില്‍ വ്യക്തമാക്കി.
റോഹിന്‍ ഗയയിലെ മുസ്ലീങ്ങളുടെ സംരക്ഷണത്തിനായി ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. കലാപമുണ്ടാക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണം. രാജ്യത്തെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ പ്രചരിക്കുന്ന ഇസ്ലാം വിരുദ്ധ തരംഗം തടയാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യുഎന്‍ മ്യാന്മറിലെ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
അതേസമയം പ്രദേശത്ത് യാതൊരു പ്രശ്നവുമില്ലെന്നും യുഎന്‍ പ്രതിനിധി മ്യാന്മര്‍ സന്ദര്‍ശിക്കാനെത്തണമെന്നുമുള്ള ഭരണാധികാരികളുടെ ആവശ്യം യുഎന്‍ തള്ളി. സന്ദര്‍ശനം റാഖിനേ കലാപത്തിന്റെ യഥാര്‍ത്ഥ ചിത്രം നല്‍കില്ലെന്നും നാവി പിള്ളൈ വ്യക്തമാക്കി. റാഖിനേ കലാപത്തെക്കുറിച്ച് നിരവധി തെളിവുകള്‍ യുഎന്നിന്റെ കൈവശമുണ്ടെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
ഏതാണ്ട് 8,00,000 മുസ്ലീങ്ങളാണ് മ്യാന്മറിലെ റോഹിന്‍ ഗയയില്‍ ഉള്ളത്. ഇവരെ വിദേശ കുടിയേറ്റക്കാരായാണ് മ്യാന്മര്‍ ഭരണാധികാരികള്‍ കണക്കാക്കുന്നത്. ഇവര്‍ക്കെതിരെ വര്‍ഷങ്ങളായി തുടരുന്ന അടിച്ചമര്‍ത്തലുകളും മനുഷ്യാവകാശ ലംഘനങ്ങളും പാശ്ചാത്യ ലോകം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതാദ്യമായാണ് യുഎന്‍ മനുഷ്യാവകാശ സംഘടന മ്യാന്മറിലെ മുസ്ലീങ്ങള്‍ക്ക് വേണ്ടി ശബ്ദമുയത്തുന്നത്.
English Summery
Geneva: The UN human rights chief on Friday warned that an initial move by Myanmar security forces to quash violence in the restive Rakhine state has turned into a crackdown against Muslim minorities.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

