SWISS-TOWER 24/07/2023

ഭൂകമ്പം: അഫ്ഗാന് സഹായഹസ്തവുമായി ഐക്യരാഷ്ട്രസഭ, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

 


ADVERTISEMENT

കാബൂള്‍: (www.kvartha.com) ഭൂകമ്പത്തില്‍ തകര്‍ന്ന അഫ്ഗാനിസ്താനില്‍ രക്ഷാപ്രവര്‍ത്തനത്തിന് സഹായവുമായി ഐക്യരാഷ്ട്രസഭ. മരുന്നും ഭക്ഷണവും ഭൂകമ്പബാധിത പ്രദേശത്ത് എത്തിച്ച് തുടങ്ങി. ഐക്യരാഷ്ട്രസഭ വക്താവാണ് ഇക്കാര്യം അറിയിച്ചത്.

താലിബാന്‍ ലോകരാജ്യങ്ങളോട് സഹായം തേടിയതിന് പിന്നാലെയാണ് നടപടി. വാര്‍ത്താവിതരണസംവിധാനവും റോഡുകളും തകര്‍ന്നത് രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌ക്കരമാക്കിയിരിക്കുകയാണ്. ബുധനാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 1000 കടന്നിരുന്നു.
Aster mims 04/11/2022

ഭൂകമ്പം: അഫ്ഗാന് സഹായഹസ്തവുമായി ഐക്യരാഷ്ട്രസഭ, രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്ന് അധികൃതകര്‍ വ്യക്തമാക്കി. പല ജില്ലകളും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. കിഴക്കന്‍ മേഖലയില്‍ പാക് അതിര്‍ത്തിയോട് ചേര്‍ന്ന പഖ്തിക ഖോസ്ത് പ്രവിശ്യകളിലാണ് ഭൂചലനമുണ്ടായത്.

Keywords:  News, World, United Nations, Earthquake, help, helping hands, UN agencies rush to aid Afghanistan following deadly quake.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia